വോട്ടു ചെയ്യാൻ എത്തിയപ്പോൾ സെൽഫിയെടുക്കാൻ തിരക്ക്; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി അജിത്

Last Updated:

തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് ഭാര്യ ശാലിനിക്കൊപ്പം വോട്ട് ചെയ്യാനെത്തിയത്.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ തമിഴ് നടൻ അജിത്തിനെയും കുടുംബത്തെയും വളഞ്ഞ് ആരാധകർ. അജിത്തിടെ തടഞ്ഞു നിർത്തിയ ആരാധകർ സെൽഫിയെടുക്കാൻ മത്സരിച്ചു. ഇതിനെ അസ്വസ്ഥനായ നടൻ സെൽഫി എടുക്കാൻ ശ്രമിച്ച ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങി ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുകയും ചെയ്തു. തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത്  ഭാര്യ ശാലിനിക്കൊപ്പം  വോട്ട് ചെയ്യാനെത്തിയത്.
.

'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് വേണ്ടത്; മുഖ്യമന്ത്രിക്കെതിരെ എകെ ആന്റണി

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. 'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രി നേരത്തേ അത് ചെയ്തിരുന്നെങ്കിൽ ശബരിമലയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും എകെ ആന്റണി ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എടുത്തുചാടി കുഴപ്പങ്ങൾ ഉണ്ടാക്കിയതിന് തന്നോടും തന്റെ ഗവൺമെന്റിനോടും ക്ഷമിക്കണം എന്ന് പറയാൻ കൂടി മുഖ്യമന്ത്രി തയ്യാറാകണം. എന്നാൽ ഈ വൈകിയ വേളയിൽ അയ്യപ്പനെ ഓർക്കുന്നതിൽ ആത്മാർത്ഥതയുണ്ട്, അല്ലെങ്കിൽ ഇതൊക്കെ വെറും കാപട്യമാണ്.
advertisement
നിയമ നിർമാണം നടത്താതെ ജനങ്ങളെ വഞ്ചിച്ച നരേന്ദ്ര മോദിക്കും മാപ്പില്ല. യു ഡി എഫ് അധികാരത്തിൽ വരുമെന്നത് കട്ടായമാണെന്നും ആൻറണി പറഞ്ഞു. ദേശീയ തലത്തിൽ നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങൾ തടയണമെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തമാണം. കോൺഗ്രസ് ശക്തമായാൽ മാത്രമേ ഇത് നേരിടാൻ കഴിയുകയുള്ളൂ. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ, കേന്ദ്രത്തിൽ ഏകാധിപത്യശൈലിയിൽ ഭരണം തുടരുന്ന മോദിക്കെതിരെ അതിശക്തമായ പ്രചരണം നടത്താനുള്ള കരുത്ത് കോൺഗ്രസിനുണ്ടാകും. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൂടുതൽ പ്രഹരണശേഷിയുണ്ടാകുമെന്നും ആന്റണി.
advertisement
Also Read-Kerala Assembly Election 2021 | അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
വോട്ടു ചെയ്യാൻ എത്തിയപ്പോൾ സെൽഫിയെടുക്കാൻ തിരക്ക്; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി അജിത്
Next Article
advertisement
GST 2.0 | പുതുക്കിയ ജിഎസ്ടി നിരക്കുകള്‍  പ്രാബല്യത്തില്‍; വില കുറയുന്നത് എന്തൊക്കെ
GST 2.0 | പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍; വില കുറയുന്നത് എന്തൊക്കെ
  • പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്നു.

  • ദൈനംദിന അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് 12% നിന്ന് 5% ആയി കുറയുന്നു.

  • ചെറിയ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ജിഎസ്ടി 28% നിന്ന് 18% ആയി കുറയും.

View All
advertisement