ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണം: ജോസ് കെ. മാണി

Last Updated:

ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിന് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി

തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി. ഇക്കാര്യം പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.  മനോരമ ന്യൂസിന്‍റെ പ്രത്യേക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.  ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിന് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. അതേസമയം ലൗ ജിഹാദ്  വിവാദവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിലെ ഒരു ഘടകകക്ഷി ആദ്യമായാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
യു.ഡി.എഫിൽ നിൽക്കുമ്പോൾ ലഭിച്ച രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു. ജോയ് എബ്രഹാമിന്‍റെ കാലാവധി കഴിഞ്ഞ സീറ്റാണ് നൽകിയത്. സീറ്റ് കോൺഗ്രസിന്‍റേതെന്നത് വാദം മാത്രമെന്നും ജോസ് പറ‍ഞ്ഞു.
തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ യൂസഫിനെയും മടക്കി വിളിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷൻ മടക്കി വിളിച്ചു. കേരളത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്.  ഇരുവർക്കുമെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കെല്ലപ്പെട്ട കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാണ് ആസിഫ് കെ.യൂസഫ്.
advertisement
കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.  ശ്രീറാം മദ്യപിച്ചശേഷം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ബഷീർ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനമായ സിറാജ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ശ്രീറാമിനെതിരായ നടപടി.
സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്. ഇരുവർക്കും പകരമായി ജാഫർ മാലിക്കിനെയും ഷർമിള മേരി ജോസഫിനെയും നിയമിച്ചു. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നല്‍കിയിരിക്കുന്നത്.
advertisement
Kerala Assembly Election, Kerala Assembly Election 2021, Jose K Mani, Kerala Congress M, Love Jihad, LDF, UDF,
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണം: ജോസ് കെ. മാണി
Next Article
advertisement
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
  • താലിബാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങള്‍ നിരോധിച്ചു.

  • മനുഷ്യാവകാശം, ലൈംഗികചൂഷണം തുടങ്ങിയ 18 വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട്.

  • സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ ശരിയത്ത് നിയമപ്രകാരവും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമാണെന്ന് താലിബാന്‍.

View All
advertisement