27ന് 'സേവ് മണിപ്പൂർ' ജനകീയ കൂട്ടായ്മയുമായി എൽഡിഎഫ്; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സജ്ജമെന്ന് ഇ.പി. ജയരാജന്‍
- Published by:Rajesh V
- digpu-news-network
Last Updated:
കേരളത്തിന്റെ വികസനം ജനങ്ങളെ അറിയിക്കാൻ പ്രമുഖരെ ഉൾപ്പെടുത്തി നവംബർ ഒന്നു മുതൽ 7വരെ കേരളീയം പരിപാടി സംഘടിപ്പിക്കും
തിരുവനന്തപുരം: മണിപ്പൂർ വിഷയത്തില്‍ കേരളമൊട്ടാകെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. ഈ മാസം 27ന് ‘സേവ് മണിപ്പൂർ’ എന്നപേരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. 14 ജില്ലകളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഉച്ചയ്ക്ക് 2 മണിവരെയാണ് പരിപാടി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാരിനു കഴിയുന്നില്ലെന്നും മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ വികസനം ജനങ്ങളെ അറിയിക്കാൻ ദേശീയ സംസ്ഥാന തലത്തിൽ വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി നവംബർ ഒന്നു മുതൽ 7വരെ തിരുവനന്തപുരത്ത് കേരളീയം പരിപാടി സംഘടിപ്പിക്കും. ഏക സിവിൽ കോഡ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയാണെന്നത് ഗൗരവം വർധിപ്പിക്കുന്നതാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് കേന്ദ്രം പിന്മാറണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
Also Read- ‘മണിപ്പൂരിൽ കലാപത്തിന്റെ പേരിൽ നടക്കുന്നത് ആസൂത്രിതമായ ക്രൈസ്തവ വേട്ട’: മുഖ്യമന്ത്രി പിണറായി
advertisement
കേന്ദ്രത്തിനെതിരെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ ദേശീയതലത്തിലെ കൂട്ടായ്മയാണ് ഇന്ത്യ (ഇന്ത്യൻ നാഷനൽ ഡെവലെപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്). കേരളത്തിന്റെയും സിപിഎമ്മിന്റെയും സംഭാവന അതിലുണ്ടാകും. മറ്റു പാർട്ടികളുടെ നിലപാട് നോക്കിയല്ല അതിൽ സിപിഎം നിലപാടെടുക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാൻ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കും. മുഖ്യവിഷയം അതാണ്- ജയരാജൻ പറഞ്ഞു.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കട്ടെ. പ്രഖ്യാപനം വരുമ്പോൾ ആലോചിച്ച് തീരുമാനിക്കും. എപ്പോൾ എവിടെ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ എൽഡിഎഫ് സജ്ജമാണ്.
സ്മാർട്ട് മീറ്റർ സംബന്ധിച്ച് സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കും. മദ്യനയം വൈകുന്നതിനാൽ മദ്യപിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 22, 2023 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
27ന് 'സേവ് മണിപ്പൂർ' ജനകീയ കൂട്ടായ്മയുമായി എൽഡിഎഫ്; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സജ്ജമെന്ന് ഇ.പി. ജയരാജന്‍