വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്; പുലി പിന്നീട് ചത്ത നിലയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മറ്റൊരു പുലിയുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പുലിയാണ് ഇരുവരെയും ആക്രമിച്ചത്
മാനന്തവാടി: വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിരുനെല്ലിയിലെ ചേലൂര്‍ മണ്ണൂണ്ടി കോളനിയിലാണ് പുലിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റത്. മണ്ണുണ്ടി കോളനിയിലെ മാധവനെയും രവിയേയുമാണ് ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പുലി ആക്രമിച്ചത്. ഈ പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
ഇന്ന് വൈകിട്ടോടെയാണ് രവിയെയും മാധവനെയും പുലി ആക്രമിച്ചത്. ആടിനെ അഴിക്കാനായി പോയപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായതെന്ന് രവി പറഞ്ഞു. മറ്റൊരു പുലിയുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പുലിയാണ് ഇരുവരെയും ആക്രമിച്ചത്. പരിക്കേറ്റ അവശനിലയിലായ ജനവാസമേഖലയിലേക്ക് കടക്കുകയും അവശനായി കിടക്കുകയുമായിരുന്നു. ഈ പുലിയുടെ മുന്നിലാണ് രവിയും മാധവനും അകപ്പെട്ടത്.
പുലിയുടെ ആക്രമണത്തിൽ ഇരുവർക്കും ദേഹമാസകലം പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രവിയെയും മാധവനെയും പിന്നീട് മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ട്.
advertisement
പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്ത് പിന്നീട് തിരച്ചിൽ നടത്തിയപ്പോൾ അതിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു പുലിയുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായ പരിക്കറ്റ് പറ്റിയിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kalpetta,Wayanad,Kerala
First Published :
June 07, 2023 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്; പുലി പിന്നീട് ചത്ത നിലയിൽ