പാലക്കാട് നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ പകല്‍ സമയത്ത് ഉള്‍പ്പെടെ പുലിയുടെ സാന്നിദ്ധ്യം പ്രദേശവാസികള്‍കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
പാലക്കാട്: നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ഫാമിനു സമീപം പുലിയെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ പകല്‍ സമയത്ത് ഉള്‍പ്പെടെ പുലിയുടെ സാന്നിദ്ധ്യം പ്രദേശവാസികള്‍കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളും, ഹോട്ടലുകളും, തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശവും കൂടിയാണിത്. പുലിയെ കണ്ട പ്രദേശത്തിന് സമീപത്തായാണ് പുലയമ്പാറ എല്‍.പി.സ്‌കൂളും സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് പുലി ഇറങ്ങിയതോടെ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം റോഡരികിലെ കുറ്റിക്കാട്ടിനുള്ളില്‍ കിടന്നുറങ്ങുന്ന പുലിയുടെ ദൃശ്യങ്ങള്‍ ഇരുചക്രവാഹനയാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
February 07, 2024 2:11 PM IST