യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽ നിന്ന് മദ്യകുപ്പിയും കത്തികളും കണ്ടെടുത്തു; രക്തസാക്ഷികളുടെ ചിത്രങ്ങളും ട്രോഫികളും വലിച്ചുവാരിയിട്ട നിലയിൽ
യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽ നിന്ന് മദ്യകുപ്പിയും കത്തികളും കണ്ടെടുത്തു; രക്തസാക്ഷികളുടെ ചിത്രങ്ങളും ട്രോഫികളും വലിച്ചുവാരിയിട്ട നിലയിൽ
ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ബാര്‍ എന്നിവയും കണ്ടെടുത്തു
black dog
Last Updated :
Share this:
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മൂന്ന് തുരുമ്പെടുത്ത കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ യൂണിയന്‍ ഓഫീസില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ബാര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യൂണിയന്‍ ഓഫീസില്‍ ആളുകള്‍ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. സ്റ്റൗ ഉള്‍പ്പെടെയുള്ള സാധനങ്ങളും പൊലീസ് കണ്ടെടുത്തു. അഖിലിന് കുത്തേറ്റ സ്ഥലവും പരിസരത്തും പൊലീസ് പരിശോധന നടത്തി.
യൂണിവേഴ്സിറ്റി കോളജിനകത്തെ യൂണിയൻ ഓഫീസിൽ രക്തസാക്ഷികളുടെ ചിത്രങ്ങളും ട്രോഫികളും വലിച്ചുവാരിയിട്ടിരിക്കുന്ന നിലയിലാണ്. ഇടിമുറിയെന്ന് ആരോപിക്കപ്പെടുന്ന യൂണിയൻ ഓഫീസിനകത്തെ ദൃശ്യങ്ങൾ ന്യൂസ് 18 പുറത്തുവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.