തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി
Last Updated:
ജനപ്രാതിനിധ്യ നിയമം 1951 ലെ വകുപ്പ് 135 (ബി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ 23 ന് ശബളത്തോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷണറുടെ നിര്‍ദേശം വ്യക്തമാക്കുന്നു.
രാജ്യത്ത് ഏഴുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞടുപ്പില്‍ മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നേദിവസം വോട്ട് ചെയ്യാനായി ശബളത്തോടെ തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്നാണ് നിര്‍ദേശം. കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
Also Read: ആദ്യഘട്ട വിധിയെഴുത്ത്; വോട്ടെടുപ്പിൽ വ്യാപക അക്രമം
ജനപ്രാതിനിധ്യ നിയമം 1951 ലെ വകുപ്പ് 135 (ബി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ ശമ്പളം/വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ലേബര്‍ കമ്മീഷണര്‍ സിവി സജനാണ് അറിയിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2019 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി


