Wayanad Lok Sabha Election Result 2024 | വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കാറ്റ് മാറി വീശുമോ?

Last Updated:

Wayanad Lok Sabha Election Results 2024 : മൂന്ന് ജില്ലകളിലായി കിടക്കുന്ന കേരളത്തിലെ വിഐ പി മണ്ഡലം

വയനാട്: മൂന്ന് ജില്ലകളിലായി കിടക്കുന്ന കേരളത്തിലെ വിഐ പി മണ്ഡലം. 2019-ൽ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി വിജയിച്ച മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ വയനാട് ലോകസഭാ നിയോജകമണ്ഡലം.
ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്. 2009-ലും 2014 ലും കോൺഗ്രസിലെ എം.ഐ. ഷാനവാസ് വിജയിച്ചു. 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ (4,31,770) സിപിഐയിലെ പി പി സുനീറിനെ പരാജയപ്പെടുത്തി. ഇത്തവണ രാഹുൽ ഗാന്ധി, സിപിഐയിലെ ആനീ രാജ, ബിജെപിയിലെ കെ സുരേന്ദ്രൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad Lok Sabha Election Result 2024 | വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കാറ്റ് മാറി വീശുമോ?
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement