പത്രിക സമർപ്പണത്തിനെത്തിയത് പത്രികയെടുക്കാതെ: അബദ്ധം പിണഞ്ഞ് ചിറ്റയം ഗോപകുമാർ
Last Updated:
സജി ചെറിയാൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുമായി തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് പത്രിക നൽകാനായി ചിറ്റയം ആർഡിഒ ഓഫീസിലെത്തിയത്.
തിരുവനന്തപുരം : നൂറുകണക്കിന് പ്രവർത്തകരെയും കൂട്ടി ആഘോഷമായി നാമനിർദ്ദേശ പത്രിക നൽകാൻ പോയതാണ്. പക്ഷെ ആര്‍ഡിഒ ഓഫീസിൽ എത്തിയപ്പോഴാണ് മനസിലായത് സമർപ്പിക്കാനുള്ള പത്രിക എടുക്കാൻ മറന്നെന്ന്. മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനാണ് കഴിഞ്ഞ ദിവസം അബദ്ധം പിണഞ്ഞത്.
സജി ചെറിയാൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുമായി തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് പത്രിക നൽകാനായി ചിറ്റയം ആർഡിഒ ഓഫീസിലെത്തിയത്. പത്രിക നൽകാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. തുടർന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന പത്രികയെടുത്ത് വരാൻ പ്രവർത്തകരെ പറഞ്ഞ് വിട്ടു. ഇവർ പത്രികയുമായെത്തുന്നത് വരെ നോട്ടീസും വായിച്ചിരിക്കുകയായിരുന്നു സ്ഥാനാർഥിയും കൂട്ടരും.
Also Read-രമ്യ ഹരിദാസിനെ അവഹേളിച്ച സംഭവം: തിരൂർ DYSP അന്വേഷിക്കും; പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം
പിന്നീട് നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് പന്ത്രണ്ടരയ്ക്കാണ് പത്രികാസമർപ്പണം പൂർത്തിയായത്. അപ്പോഴും ആശങ്കയോടെ ആർഡിഒ ഓഫീസിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു പ്രവർത്തകർ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2019 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്രിക സമർപ്പണത്തിനെത്തിയത് പത്രികയെടുക്കാതെ: അബദ്ധം പിണഞ്ഞ് ചിറ്റയം ഗോപകുമാർ


