നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രമ്യ ഹരിദാസിനെ അവഹേളിച്ച സംഭവം: തിരൂർ DYSP അന്വേഷിക്കും; പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

  രമ്യ ഹരിദാസിനെ അവഹേളിച്ച സംഭവം: തിരൂർ DYSP അന്വേഷിക്കും; പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

  പൊന്നാനിയിൽ നടന്ന പൊതുയോഗത്തിലാണ് വിജയരാഘവൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത് എന്നതിനാൽ കേസ് മലപ്പുറത്തേക്ക് കൈമാറുകയായിരുന്നു.

  രമ്യ ഹരിദാസ്, എ.വിജയരാഘവൻ

  രമ്യ ഹരിദാസ്, എ.വിജയരാഘവൻ

  • News18
  • Last Updated :
  • Share this:
   മലപ്പുറം : ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന രമ്യാ ഹരിദാസിന്റെ പരാതി തിരൂർ ഡിവൈഎസ്പി അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ആലത്തൂർ ഡിവൈഎസ്പിക്കാണ് രമ്യ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. എന്നാല്‍ മലപ്പുറം പൊന്നാനിയിൽ നടന്ന പൊതുയോഗത്തിലാണ് വിജയരാഘവൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത് എന്നതിനാൽ കേസ് മലപ്പുറത്തേക്ക് കൈമാറുകയായിരുന്നു.

   Also Read-രമ്യ ഹരിദാസ് സഹോദരിയെ പോലെ; വിഷമിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് എ വിജയരാഘവൻ

   പൊന്നാനിയിൽ നടന്ന പൊതുയോഗത്തിൽ രമ്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വിജയരാഘവൻ നടത്തിയ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. കോഴിക്കോട്ടു വച്ചും തന്നെ മോശമാക്കി എ.വിജയരാഘവൻ സംസാരിച്ചു എന്നും ആലത്തൂർ ഡിവൈഎസ്പിക്ക് രമ്യ നൽകിയ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടന്ന മലപ്പുറം ജില്ലയിലേക്ക് പരാതി കൈമാറുന്നത് എന്നാണ് പാലക്കാട് എസ് പി സാബു അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ ആണ് നിർദ്ദേശം.

   Also Read-LDF കൺവീനറുടെ വിവാദപരാമർശത്തെ ന്യായീകരിച്ച് പി കെ ബിജു

   അതേസമയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിലും വിവാദ പരാമര്‍ശം ചർച്ചയാകുമെന്നും കരുതപ്പെടുന്നു. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.

   First published:
   )}