മന്ത്രി ജലീലിനെതിരെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; എടപ്പാൾ സ്വദേശി യാസറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Last Updated:

ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസർ അറാഫത്തിനെ, സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടു എന്ന പേരിൽ നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി ജലീൽ കോൺസുലേറ്റ് സഹായം തേടിയെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു.

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് പ്രവർ‌ത്തകൻ യാസര്‍ അറാഫത്തിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ചങ്ങരംകുളം, കുറ്റിപ്പുറം, താനൂർ പൊലീസ് സ്റ്റേഷനുകളിൽ യാസറിനെതിരെ കേസുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
യാസറിനെതിരായ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസർ അറാഫത്തിനെ, സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടു എന്ന പേരിൽ നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി ജലീൽ കോൺസുലേറ്റ് സഹായം തേടിയെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു.
advertisement
കേന്ദ്ര സർക്കാരിനെ അറിയിക്കാതെ ഇന്ത്യൻ പൗരനെ നാടുകടത്താൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്.  പ്രോട്ടോകോൾ ലംഘനത്തിനപ്പുറം നടപടിയിൽ നിയമലംഘനങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നാലെ മന്ത്രി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യാസർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെതിരെ യാസറിന്റെ കുടുംബം മന്ത്രിയുടെ മലപ്പുറത്ത് പ്രതിഷേധ സമരം നടത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ജലീലിനെതിരെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; എടപ്പാൾ സ്വദേശി യാസറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement