പുതുപ്പള്ളി ജോലി വിവാദം: പരാതിക്കാരിയായ ലിജിമോൾ ഉൾപ്പെടെ ഒപ്പിട്ട സമ്മതപത്രവുമായി സതിയമ്മ
- Published by:Naseeba TC
- news18-malayalam
Last Updated:
താത്കാലിക ജീവനക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് സതിയമ്മ
കോട്ടയം: മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് പിഒ സതിയമ്മ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പറ്റി നല്ലതു പറഞ്ഞതിന്റെ പേരിൽ സതിയമ്മയുടെ ജോലി നഷ്ടപ്പെട്ട വാർത്തകൾ നേരത്തേ വന്നിരുന്നു. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ.
സതിയമ്മ ആൾമാറാട്ടം നടത്തി തന്റെ ജോലി തട്ടിയെടുത്തെന്ന പരാതിയുമായി ഐശ്വര്യ കുടുംബശ്രീ മുൻ അംഗം ലിജിമോൾ രംഗത്തെത്തിയിരുന്നു. ലിജിമോളുടെ പരാതിയിൽ സതിയമ്മയ്ക്കെതിരെ 25നു കേസുമെടുത്തു. കുടുംബശ്രീ പ്രസിഡന്റ് സുധാമോൾ, സെക്രട്ടറി ജാനമ്മ, മൃഗാശുപത്രിയിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ബിനുമോൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read- ജോലി ചെയ്തത് ജിജി മോൾ എന്ന പേരിൽ; സതിയമ്മയെ പുറത്താക്കിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ചിഞ്ചുറാണി
ഇതിനു പിന്നാലെയാണ് താത്കാലിക ജീവനക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകൾ സതിയമ്മ പുറത്തുവിട്ടത്. മുമ്പ് മൂന്ന് മാസം ശമ്പളം മുടങ്ങിയപ്പോൾ നൽകിയ പരാതിയിൽ വകുപ്പ് നടപടിയെടുത്തതിന്റെ രേഖകളും, കാഷ്വൽ സ്വീപ്പറായി സതിയമ്മയെ ജോലിയിൽ ചേർക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട സമ്മതപത്രവുമാണ് സതിയമ്മ പുറത്തുവിട്ടത്. ഈ സമ്മതപത്രത്തിൽ സതിയമ്മയ്ക്കെതിരെ പരാതി നൽകിയ ലിജിമോളും ഒപ്പിട്ടുണ്ട്.
advertisement
Also Read- ’13 വർഷമായി ജോലി ചെയ്യുന്നു; നോട്ടീസോ അറിയിപ്പോ ഇല്ലാതെ പുറത്താക്കി’; പുതുപ്പള്ളിയിലെ സതിയമ്മ
ലിജി മോൾ എന്നയാളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നുമായിരുന്നു മന്ത്രി ജെ ചിഞ്ചുറാണി നേരത്തേ പറഞ്ഞിരുന്നത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും വിവാദമയുണ്ടായതിനു പിന്നാലെ മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ, കുടുംബശ്രീയുടെ അക്കൗണ്ടിലേക്കാണ് ശമ്പളം വന്നിരുന്നതെന്നും കുടുംബശ്രീയിൽ നിന്ന് ചെക്ക് ഒപ്പിട്ട് താനാണു പണം കൈപ്പറ്റിയിരുന്നതെന്നും ലിജിമോളുടെ അക്കൗണ്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് ഒരിക്കലും പണം നൽകിയിട്ടില്ലെന്നും സതിയമ്മ പറയുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാടിനൊപ്പം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സതിയമ്മ തെളിവുകൾ പുറത്തുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 29, 2023 8:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ജോലി വിവാദം: പരാതിക്കാരിയായ ലിജിമോൾ ഉൾപ്പെടെ ഒപ്പിട്ട സമ്മതപത്രവുമായി സതിയമ്മ