മധുര-ഗുരുവായൂർ ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി

Last Updated:

രാവിലെ 11.20ന് മധുരയിൽനിന്ന് തിരിക്കുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 2.10ന് ഗുരുവായൂരിലെത്തും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊല്ലം: മധുരയിൽനിന്ന് ചെങ്കോട്ട പാതയിലൂടെ കൊല്ലം വഴി ഗുരുവായൂരിലേക്കുള്ള ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി. മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍-ഗുരുവായൂര്‍ എന്നീ ട്രെയിനുകളെ ഒറ്റ സർവീസാക്കിയാണ് ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങുന്നത്. മധുരയിൽനിന്ന് രാവിലെ 11.20നാണ് ട്രെയിൻ ആദ്യമായി സർവീസ് തുടങ്ങിയത്.
ഈ ട്രെയിൻ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തിച്ചേരും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 2.10 ന് ഗുരുവായൂരിലെത്തും. തിങ്കളാഴ്ച ആയിരിക്കും ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള ട്രെയിനിന്‍റെ ആദ്യ യാത്ര. എല്ലാ ദിവസവും രാവിലെ 5.50ന് ഗുരുവായൂരിൽനിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10ന് കൊല്ലത്തും 12.54 ന് കൊട്ടാരക്കരയിലും 1.20 ന് പുനലൂരും എത്തിച്ചേരും. രാത്രി 7.15 നാണ് ട്രെയിന്‍ മധുരയില്‍ എത്തിച്ചേരുന്നത്.
advertisement
ഒരു തേര്‍ഡ് എ സി, രണ്ടു സ്ലീപ്പര്‍, ഒന്‍പത് ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ എന്നിവ തീവണ്ടിയില്‍ ഉണ്ടാകും. ചെങ്കോട്ട-കൊല്ലം സെക്ഷനില്‍ നിലവിലെ കൊല്ലം-ചെങ്കോട്ട പാസഞ്ചറിന് അനുവദികപ്പെട്ടിരുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിൻ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യമായി സർവീസ് ആരംഭിക്കുന്ന ട്രെയിനിന് ആര്യങ്കാവ് മുതൽ കൊല്ലം വരെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാരുടെ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മധുര-ഗുരുവായൂർ ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement