advertisement

Maharajas College | മൊബൈല്‍ വെട്ടത്തില്‍ എഴുതിയ പരീക്ഷകള്‍ മഹാരാജാസ് കോളേജ് റദ്ദാക്കി

Last Updated:

അഡിഷണൽ ചീഫ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കൊച്ചി: മഹാരാജാസ് കോളേജിൽ  (Maharajas College) മൊബൈൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പരീക്ഷ (Exam) എഴുതിയ സംഭവത്തിൽ നടപടിയുമായി കോളേജ് അധികൃതർ. മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷയും ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും റദ്ദു ചെയ്തു. അതേസമയം സംഭവത്തിൽ ആർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
അഡീഷണൽ ചീഫ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‌ പരീക്ഷകൾ റദ്ദു ചെയ്തത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കഴിഞ്ഞ ദിവസം മൊബൈൽ ഫ്ലാഷ് ഉപയോഗിച്ച് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
നിയമപ്രകാരം പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ ഫ്ലാഷിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത്. മൊബൈൽ ഫോൺ, സ്മാ‍ര്‍ട്ട് വാച്ച്, ഇയര്‍ഫോൺ ഉൾപ്പെടെയുള്ളവ ഹാളിൽ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കൺട്രോള‍ര്‍ പുറപ്പെടുവിച്ചിരുന്നു.
advertisement
എന്നാൽ വൈദ്യുതി മുടങ്ങിയതോടെ വിദ്യാ‍ര്‍ത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ചെയ്ത് നൽകാൻ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
സംഭവത്തെ കുറിച്ച് ആദ്യം വാർത്ത നൽകിയത് News 18 Malayalam ആയിരുന്നു.
K Swift | കെ സ്വിഫ്റ്റ് ബസിന് അപകടം തുടർക്കഥ; കോഴിക്കോടും മലപ്പുറത്തും അപകടം
പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് (KSRTC Swift) സർവീസ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് (Thiruvananthapuram) കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സർവീസുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല.
advertisement
അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസിൽ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇൻഡിക്കേറ്ററിന് സമീപം പോറൽ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകി. മനപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സർവീസുകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Maharajas College | മൊബൈല്‍ വെട്ടത്തില്‍ എഴുതിയ പരീക്ഷകള്‍ മഹാരാജാസ് കോളേജ് റദ്ദാക്കി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement