എഴുതാതെ പരീക്ഷ 'ജയിച്ചെ'ന്നു പ്രസിദ്ധീകരിച്ച എസ്എഫ് ഐ നേതാവ് ആർഷോ 'തോറ്റ'തായി മഹാരാജാസ് കോളേജിന്റെ തിരുത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
ബിഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് ഒരു വിഷയത്തിലും മാര്‍ക്ക് ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരീക്ഷാ ഫലത്തിലെ പിഴവുകൾ തിരുത്തി ഫലം വീണ്ടും പ്രസിദ്ധീകരിച്ച് മഹാരാജാസ് കോളേജ്. ആർക്കിയോളജി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയിൽ പി എം ആർഷോ തോറ്റു എന്ന് തിരുത്തിയാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഫലം വിവാദമായതോടെയാണ് കോളജിന്റെ നടപടി.
നേരത്തെ പി എം ആർഷോയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും മാർക്ക് രേഖപ്പെടുത്തിയിരുന്നില്ല. പരീക്ഷാഫലത്തിൽ ആർഷോ ജയിച്ചു എന്നുമാണ് രേഖപ്പെടുത്തിയത്. സാങ്കേതിക തകരാറാണ് കാരണമെന്നായിരുന്നു കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, സംഭവം വിവാദമായതോടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കി, ആർഷോ തോറ്റു എന്ന് തിരുത്തിയ മാർക്ക് ലിസ്റ്റ് മഹാരാജാസ് കോളേജ് അപ് ലോഡ് ചെയ്യുകയായിരുന്നു.
Also Read- മാർക്ക് ഇല്ല പക്ഷേ പാസായി! SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ
മഹാരാജസ് കോളജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്. മാർക്ക് ലിസ്റ്റ് തയ്യാറാക്കിയ എൻ ഐ സി യുടെ സോഫ്റ്റ് വെയറിലെ തകരാറാണ് പിഴവിന് കാരണമെന്നും അത് പരിഹരിയ്ക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം..
advertisement
Also Read- മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിർമിച്ച് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത പൂർവവിദ്യാർത്ഥിനിക്കെതിരെ കേസ്
ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിവരങ്ങൾ പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 06, 2023 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുതാതെ പരീക്ഷ 'ജയിച്ചെ'ന്നു പ്രസിദ്ധീകരിച്ച എസ്എഫ് ഐ നേതാവ് ആർഷോ 'തോറ്റ'തായി മഹാരാജാസ് കോളേജിന്റെ തിരുത്ത്