advertisement

Mahindra Thar | ഗുരുവായൂരിൽ വഴിപാടായി ലഭിച്ച മഹിന്ദ്ര ഥാർ ലേലത്തിന്

Last Updated:
മഹീന്ദ്ര ഥാര്‍
മഹീന്ദ്ര ഥാര്‍
ഗുരുവായൂർ ക്ഷേത്രത്തിൽ (Guruvayur temple) വഴിപാടായി ലഭിച്ച മഹിന്ദ്ര ഥാർ (Mahindra Thar) ലേലത്തിന്. ഡിസംബർ 18ന് ദീപസ്തംഭത്തിനു സമീപം പരസ്യലേലം വിളിക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ലേലം നടക്കുക. 15 ലക്ഷം രൂപയാണ് അടിസ്ഥാന വില.
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡൽ ഇതിനോടകം തന്നെ ഇന്ത്യയിൽ സൂപ്പർഹിറ്റാണ്‌. ഇതിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ഗുരുവായൂരിൽ സമർപ്പിച്ചത്. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ കാണിക്കയായി എത്തിയത്.
Also read: മരങ്ങൾ മുറിക്കാതെ റോഡിന് വീതി കൂട്ടാം; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽ പദ്ധതിയ്ക്ക് തെങ്കാശിയിൽ തുടക്കം
മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുക എന്നതും. വികസനത്തിന്റെ പേരിൽ നിരവധി മരങ്ങളാണ് വെട്ടി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ റോഡ്‌ വികസനത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെടുന്ന മരങ്ങൾ തന്നെ ധാരാളമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ രീതി അവലംബിക്കുകയാണ് തമിഴ്നാട് (Tamil Nadu). തിരുനെൽവേലി-തെങ്കാശി ഹൈവേ വികസനത്തിന്റെ ഭാഗമായി തണൽ മരങ്ങൾ മുറിച്ചു മാറ്റേണ്ട ഘട്ടത്തിൽ വ്യത്യസ്തമായ ചിന്തയുമായി എത്തിയത് ഭാരതിയാർ സർവ്വകലാശാലയിലെ (Bharathiar University) പരിസ്ഥിതി ശാസ്ത്ര വിഭാഗമാണ് (Department of Environmental Sciences). പാതയുടെ വീതി കൂട്ടലിൽ നഷ്ടപ്പെട്ടേക്കാവുന്ന മരങ്ങളുടെ സംരക്ഷണം ആയിരുന്നു അവരുടെ ലക്ഷ്യം. മരം മുറിച്ചു മാറ്റുന്നതിന് പകരം മരം മാറ്റി നടൽ (Tree Transplantation) എന്ന ആശയമാണ് ഇവർ അവതരിപ്പിച്ചത്. ഇതിലൂടെ തുടക്കമായത് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽയജ്ഞത്തിനാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mahindra Thar | ഗുരുവായൂരിൽ വഴിപാടായി ലഭിച്ച മഹിന്ദ്ര ഥാർ ലേലത്തിന്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement