കളക്ടർ മാഷ് ആയാൽ എങ്ങനെ ഉണ്ടാകും? ഈ ചോദ്യത്തിന് നിലമ്പൂർ ഐ ജി എം എം ആര്‍ സ്കൂളിലെ കുട്ടികളോടാണെങ്കിൽ അവർ കൃത്യം മറുപടി പറയും. കാരണം അവർക്ക് വ്യാഴാ ഴ് ച ഉച്ചക്ക് ശേഷം ഒരു പീരിയഡ് ക്ലാസ്സ് എടുത്തത് മലപ്പുറം ജില്ല കളക്ടർ ജാഫർ മാലിക് ഐഎഎസ് ആണ്... ഭൂമിക്കുത്ത്, പട്ടക്കരിമ്പ് ആദിവാസി കോളനികൾ സന്ദർശിച്ച് മടങ്ങുക ആയിരുന്നു കളക്ടർ... ഉച്ചക്ക് ശേഷം പ്ലസ് ടു കോമേഴ്സ് വിഭാഗത്തിലെ ആദ്യ പീരിയഡ് ഇംഗ്ലീഷ് ക്ലാസ് ആയിരുന്നു...
അപ്രതീക്ഷിതമായി ക്ലാസിൽ എത്തിയ കളക്ടർ അധ്യാപകന്‍റെ അനുമതിയോടെ പുസ്തകം കയ്യിലെടുത്തു... ആദ്യം കുട്ടികൾക്ക് പുതിയ മാഷിനെ മനസ്സിലായില്ല.. പക്ഷേ പിന്നാലെ പാഠഭാഗം വായിപ്പിക്കുകയും പദങ്ങളുടെ അർത്ഥം ചോദിക്കുകയും ചെയ്തതോടെ കുട്ടികൾക്ക് പുതിയ മാഷിനെ പിടികിട്ടി...
ലയബിലിറ്റി എന്ന വാക്കിന്റെ അർത്ഥം പറഞ്ഞ രാഹുലിനെ അഭിനന്ദിച്ച കളക്ടർ അല്പം വൈകി ക്ലാസ്സിൽ എത്തിയ വില്ലന്മാരെ സ്നേഹത്തോടെ ഉപദേശിക്കുകയും ചെയ്തു..
പഠനത്തോടൊപ്പം കളിക്കേണ്ടത്തിന്‍റെയും വൃത്തിയും ശുചിത്വവും പാലിക്കേണ്ടതിന്റേയും പ്രാധാന്യവും കളക്ടർ മാഷ് ചുരുങ്ങിയ സമയം കൊണ്ട് കുട്ടികളെ പഠിപ്പിച്ചു...
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങ ളും മറ്റും കണ്ട് മനസ്സിലാക്കി ആവശ്യമായ നിർദേശങ്ങളും നൽകി ആണ് കളക്ടർ മടങ്ങിയത്...ആദ്യത്തെ അമ്പരപ്പ് വിട്ട വിദ്യാർത്ഥികൾ ഹർഷാരവം മുഴക്കിയാണ് കളക്ടറെ യാത്ര അയച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.