കുറ്റിപ്പുറം സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ വെഞ്ചരിപ്പും പുനപ്രതിഷ്ഠയും നിർവഹിച്ച് റെമിജിയോസ്യ ഇഞ്ചനാനിയിൽ
Last Updated:
ഇടവക വികാരി ഫാദർ ബോബി പൂവത്തിങ്കലിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. കൂദാശ കർമ്മ ചടങ്ങിൽ സമീപ ദേവാലയങ്ങളിലെ വൈദികരും സന്യസ്ഥരും ഇടവക വിശ്വാസികളും പങ്കെടുത്തു.
സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയുടെ കീഴിലുള്ള കുറ്റിപ്പുറം സെൻ്റ് ജോസഫ് ദേവാലയവും പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോൾട്ടായും പുനർനിർമിച്ചതിനു ശേഷമുള്ള ദേവാലയ വെഞ്ചരിപ്പും പുനപ്രതിഷ്ഠയും താമരശ്ശേരി രൂപതാ മെത്രൻ അഭിമന്യമാർ റെമിജിയോസ്യ ഇഞ്ചനാനിയിൽ നിർവഹിച്ചു.
കുറ്റിപ്പുറത്ത് നാഷണൽ ഹൈവേയുടെ ഓരത്ത് 1988 ൽ ആദ്യമായി ദേവാലയം നിർമ്മിക്കുകയും തുടർന്ന് 2005 ൽ പുതിയ ദേവാലയവും ഗ്രോട്ടോയും പണിയുകയും ആയിരുന്നു. എന്നാൽ നാഷണൽ ഹൈവേ ആറുവരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പള്ളിയുടെ മുൻവശത്തുള്ള സ്ഥലവും ഗ്രോട്ടോയും പള്ളി കെട്ടിടത്തിൻ്റെ മുൻഭാഗവും സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ ദേവാലയവും ഗ്രോട്ടോയും പുനർനിർമ്മിക്കുവാൻ നിർബന്ധിതരാവുകയും തുടർന്ന് പുതുക്കി പണിത് ആശിർവദിക്കുകയും ആയിരുന്നു. കുറ്റിപ്പുറത്തും സമീപപ്രദേശത്തുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് പുറമേ മറ്റു അക്രൈസ്തവരും അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ദൈവാരാധനയ്ക്കായി ഉപയോഗിക്കുന്ന ദേവാലയം അതിമനോഹരമാക്കാൻ തുടർന്ന് ശ്രമിക്കുകയായിരുന്നു. ഇടവക വികാരി ഫാദർ ബോബി പൂവത്തിങ്കലിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. കൂദാശ കർമ്മ ചടങ്ങിൽ സമീപ ദേവാലയങ്ങളിലെ വൈദികരും സന്യസ്ഥരും ഇടവക വിശ്വാസികളും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 09, 2025 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
കുറ്റിപ്പുറം സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ വെഞ്ചരിപ്പും പുനപ്രതിഷ്ഠയും നിർവഹിച്ച് റെമിജിയോസ്യ ഇഞ്ചനാനിയിൽ