അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

Last Updated:

നേരത്തെ ഇടുക്കിയിലും പാലക്കാടും ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ബുധനാഴ്ച (ഒക്ടോബർ 22)അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
അവധി സ്കൂൾ ശാസ്ത്രമേളകൾക്കും കലോത്സവങ്ങൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇതും വായിക്കുക: റെഡ് അലർട്ട്; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
നേരത്തെ ഇടുക്കിയിലും പാലക്കാടും ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളി‌ൽ അതിതീവ്ര മഴ സാധ്യത മുന്നിൽകണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
advertisement
ഇതും വായിക്കുക: അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
Next Article
advertisement
നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ബുധനാഴ്ച ശബരിമല ദർശനം
നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ബുധനാഴ്ച ശബരിമല ദർശനം
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു നാലുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി; ബുധനാഴ്ച ശബരിമല ദർശനം.

  • ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകും.

  • ശബരിമല ദർശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി ഗവർണറുടെ അത്താഴവിരുന്നിൽ പങ്കെടുക്കും.

View All
advertisement