മധുരത്തിനോട് 'നോ' പറയാൻ ' നെല്ലിക്ക ’ ക്യാംപയിൻ
- Published by:naveen nath
- local18
- Reported by:SHAIMA N T
Last Updated:
ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാംപയിൻ 'നെല്ലിക്ക 'ക്ക് തുടക്കമായി. മലപ്പുറം കോട്ടക്കുന്നിൽ നടന്ന ക്യംപയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി. ആർ വിനോദ് നിർവഹിച്ചു. ഭക്ഷണങ്ങളിൽ മധുരവും ഉപ്പും ഓയിലും ഉപയോഗിക്കുന്നത് കുറച്ചാൽ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുകെട്ടാനാവുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരേയും ഒരു പോലെ ചേർത്തു നിർത്തിക്കൊണ്ട് ഭക്ഷണ നിർമ്മാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
March 09, 2024 3:43 PM IST