മാമാങ്കത്തിന്റെ ശേഷിപ്പുകൾ; മരുന്നറയും രഹസ്യ അറയും
- Published by:naveen nath
- local18
- Reported by:Shaima N T
Last Updated:
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തിരുനാവായയിലെത്തിയാൽ മാമാങ്കത്തിന്റെ നിരവധി ശേഷിപ്പുകൾ കാണാം അത്തരത്തിലൊന്നാണ് മരുന്നറ. നിളാ നദി തീരത്ത് സ്ഥിതി ചെയ്യുന്ന മരുന്നറ മാമാങ്കത്തിന്റെ ഭാഗമായ നിർമ്മിതികളിൽ അധികം കേടുപാടുകൾ സംഭവിക്കാത്ത ചരിത്ര സ്മാരകം കൂടിയാണ്.
നിളയുടെ മണൽ തിട്ടയിൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന മാമാങ്കത്തിന്റെ ഭാഗമായി വെടി മരുന്ന് ശേഖരിച്ചിരുന്ന സ്ഥാലമാണെന്നും അതല്ല മാമാങ്കത്തിൽ പരിക്ക് പറ്റുന്നവരെ ചികിൽസിക്കാൻ മരുന്ന് സൂക്ഷിച്ചിരുന്ന ഇടമാണെന്നും ചരിത്രകാരന്മാർക്കിടയിൽ മരുന്നറയെ പറ്റി രണ്ട് വാദമുണ്ട്. രാജാവിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമാണെന്നും മഹാശിലാ സംസ്കാരവുമായി ബന്ധപ്പെട്ട അറ ആണ് ഇതെന്നുമുള്ള വാദമുണ്ടെങ്കിലും മരുന്നറയുടെ ചരിത്രത്തെക്കുറിച്ച് പുരാവസ്തു വകുപ്പിന് കൃത്യമായ രേഖകൾ ഇല്ല.
ചെങ്കല്ല് കൊണ്ട് കെട്ടിയ ഭിത്തിയിലാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. കേരള സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമാണ് മരുന്നറ സംരക്ഷിരുന്നത്.മരുന്നറയുടെ ഏറ്റവും മുകളിൽ വാതിലുകൾ ഇല്ലാത്ത ഒരു വലിയ അറയും അതിനുള്ളിലായി ഒരു ചെറിയ അറയുമാണ് ഉള്ളത്. മരുന്നറയിലേക്ക് ഇറങ്ങാനുള്ള ഭാഗം ഇപ്പോൾ വലയിട്ട് മൂടിയ നിലയിലാണെങ്കിലും ഇവിടെ എത്തുന്നവർക്കുവേണ്ടി വല മാറ്റി തുറന്നുകൊടുക്കും.അകം ചെറിയൊരു ഗുഹാമുഖം പോലെയാണ് അതിലൂടെ അകത്തേക്ക് കയറിയാൽ ചെങ്കല്ല് കൊത്തി ഉണ്ടാക്കിയ ഒരു അറയിലേക്ക് പ്രവേശിക്കും അതിനുള്ളിൽ മറ്റൊരു അറ കാണാം.പ്രേത്യക രീതിയിലാണ് മരുന്നറയുടെ നിർമ്മാണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 05, 2024 11:21 AM IST