നാർകോട്ടിക് ജിഹാദ് ; സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ; മതസൗഹാർദ്ദം ഇല്ലാതാക്കരുത്;'സാദിഖലി ശിഹാബ് തങ്ങൾ

Last Updated:

'ഈ വിഷയത്തിൽ ചർച്ചകളും സംവാദവും അവസാനിപ്പിക്കണം. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉള്ള ഇടത് വലത് പാർട്ടികൾ എല്ലാം ഒരു പോലെ ആണ് ഇക്കാര്യം ആവശ്യപെടുന്നത്. ഈ സംവാദം ആരോഗ്യകരം അല്ല'

Muslim_league_Karippur
Muslim_league_Karippur
മലപ്പുറം: പാലാ ബിഷപ്പിൻ്റെ പരാമർശത്തിന്മേൽ ഉള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്ന് മുസ്ലിം ലീഗ്. കേരളത്തിലെ മത സൗഹാർദ്ദം തകർക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ എന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ.
"മത നേതാക്കൾ ഇങ്ങനെ ഉള്ള വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല.സമുദായങ്ങൾ തമ്മിൽ ഉള്ള ഐക്യം ആണ്  ആവശ്യം. കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് കാലങ്ങളായി സൗഹൃദം തുടർന്ന് വരിക ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞ് അത് ഇല്ലാതാക്കരുത്. സൗഹാർദം നില നിർത്താൻ ആണ് ശ്രമങ്ങൾ വേണ്ടത്."
"രാഷ്ട്രീയ പാർട്ടികൾ ഈ വിവാദം അവസാനിപ്പിക്കണം എന്ന് ആണ് പറയുന്നത്. ഞങ്ങളും അത് തന്നെ ആണ് പറയുന്നത്. ഈ വിഷയത്തിൽ ചർച്ചകളും സംവാദവും അവസാനിപ്പിക്കണം. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉള്ള ഇടത് വലത് പാർട്ടികൾ എല്ലാം ഒരു പോലെ ആണ് ഇക്കാര്യം ആവശ്യപെടുന്നത്. ഈ സംവാദം ആരോഗ്യകരം അല്ല. എല്ലാവരും ഒരു പോലെ പറയുന്നത് ഈ ചർച്ചകൾ അവസാനിപ്പിക്കാൻ ആണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതുതന്നെയാണ് പറയുന്നത്. അതാണ് വേണ്ടത്. അല്ലെങ്കിൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഓരോ ഭാഗത്തും തീവ്ര സ്വഭാവക്കാർ ഉയരാൻ ഇത് കാരണം ആകും.ഇത് തുടരുന്നത് ശരിയല്ല. ഈ സംവാദം അവസാനിപ്പിക്കണം ". പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
ഹരിതയുടെ പുതിയ കമ്മിറ്റിയെ നിയോഗിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുന്നു. ചർച്ചകൾ നടക്കുന്നുണ്ട്.  ഏറെ വൈകാതെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും എന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസിനെ 'ഹരിത'യുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. "അതിനെ അത്ര മാത്രം കണ്ടാൽ മതി. അറസ്റ്റ് ചെയ്ത് അപ്പൊൾ തന്നെ വിട്ടല്ലോ.. അപ്പോ അതിനെ നടപടിക്രമങ്ങളുടെ ഭാഗം ആയി കണ്ടാൽ മതി.. മീറ്റിംഗിൽ ഒരു വാക്ക് ഉപയോഗിച്ചതിൽ വന്ന വ്യത്യാസം ആണ്. സംഘടനക്ക് ഉള്ളിൽ നടന്ന പ്രശ്നം ആണ്. പാർട്ടി വേണ്ട നടപടി എടുത്തു. അക്കാര്യം അണികൾക്കും മനസ്സിലായിട്ടുണ്ട്. അച്ചടക്കം ആണ് പ്രധാനം." പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
advertisement
കെ.ടി. ജലീൽ ഉയർത്തുന്ന വിമർശനങ്ങൾക്ക് പ്രത്യേകമായി തന്നെ പിന്നീട് മറുപടി പറയാം എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരിൽ വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിന് എതിരെ മുസ്ലിം ലീഗ് നടത്തിയ സത്യാഗ്രഹ സമരത്തിന് ശേഷം ആയിരുന്നു ചോദ്യങ്ങൾക്ക് മറുപടി ആയി നേതാക്കൾ പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാർകോട്ടിക് ജിഹാദ് ; സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ; മതസൗഹാർദ്ദം ഇല്ലാതാക്കരുത്;'സാദിഖലി ശിഹാബ് തങ്ങൾ
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement