നൂറാടിയിലെ നോമ്പ് രുചികൾ; രാത്രികാല വിഭവങ്ങൾ
- Published by:naveen nath
- local18
- Reported by:Shaima N T
Last Updated:
റംസാൻ മാസം നോമ്പിന്റെയും പ്രാർത്ഥനയുടെയും മാത്രമല്ല, ഒത്തു ചേരലിന്റെയും ഭക്ഷണ വൈവിധ്യത്തിന്റെയും കൂടി മാസമാണ്. നമ്മുടെ പല നഗരങ്ങളും പട്ടണങ്ങളും റംസാൻ മാസം പലതരം ഭക്ഷണങ്ങൾ കൊണ്ട് നിറയാറുണ്ട്. നോമ്പ് തുറക്കുന്ന വൈകുന്നേരങ്ങളിലാകും ഇവയെല്ലാം സജീവമാകാറുള്ളത്. ഭക്ഷണ പ്രേമികൾക്ക് ഇഫ്താറിനായി പലതരം പലഹാരങ്ങൾ വാങ്ങാനുള്ള അവസരം കൂടിയാണ് റംസാൻ മാസം.
കോഴിക്കോട്ടും മലപ്പുറത്തും എത്തിയാൽ ഈ സീസണിൽ കൂണുപോലെ നിരവധി തെരുവോര ഭക്ഷണ സ്റ്റാളുകൾ കാണാം. കേരളത്തിലുടനീളമുള്ള റംസാൻ ഭക്ഷണ പാതയിലേക്ക് നോമ്പ് തുറന്നാൽ ജനങ്ങൾ ഒഴുകിയെത്തുന്നു.റമസാനിനോടനുബന്ധിച്ച് ഏറ്റവും വൈവിധ്യമുള്ള ഭക്ഷണം ലഭിക്കുന്നത് മലപ്പുറത്താണ്.
ഫുഡ് സ്ട്രീറ്റുകകളിൽ പലതിലും നാടൻ രുചികളാണ് മലപ്പുറത്ത് ലഭിക്കുക. രാത്രിയായാൽ ഇത്തരം ഭക്ഷണ സ്റ്റാളുകൾ കൂട്ടത്തോടെ എത്തുന്ന ഭക്ഷണ പ്രേമി സംഘങ്ങൾ കൈയടക്കും. മലപ്പുറം നഗരത്തോടു ചേർന്ന് കിടക്കുന്ന നൂറാടിയിൽ കടലുണ്ടിപ്പുഴയോരത്ത് പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റിൽ ദിവസവും എത്തുന്നത് ഇത്തരത്തിൽ നൂറുകണക്കിന് ആളുകളാണ്.
advertisement
ഇരുപതോളം വ്യത്യസ്ത കടകളാണ് നൂറാടിയിലെ ഫുഡ് സ്ട്രീറ്റിൽ ഉള്ളത്. പലതരം ഐസ്ക്രീം, മാങ്ങയും പൈനാപ്പിളും ഉപ്പിലിട്ട നെല്ലിക്ക, പലതരം ലഘു കടികൾ, സാലഡുകൾ, കപ്പ പുഴുങ്ങിയതും വറുത്തതും, പലതരം എണ്ണക്കടികൾ മുതൽ ബ്രോസ്റ്റും പത്തിരിയും മട്ടൻ അലീസയും വരെ ഇവിടെയുണ്ട്. ബീഫ് കിഴി, പഴം നിറച്ചത്, ഷവർമ തുടങ്ങി പലതരം വിഭവങ്ങൾ വേറെയും. ഇതിനെല്ലാം പുറമേ, സൗഹൃദം പകരാനെത്തുന്നവരുടെ കാഴ്ചകളും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 05, 2024 9:46 PM IST