പേടിക്കണ്ട, കുഞ്ഞു ജീവനുകൾക്ക് കാവലുണ്ട്; പല്ലാറിലെ പക്ഷി അതിഥികളെ ചിറകിനടിയിൽ ചേർത്തു പിടിച്ച് നാട്ടുക്കാരും
- Published by:Warda Zainudheen
- local18
Last Updated:
മലപ്പുറം തിരുന്നാവായയിലെ സൗത്ത് പല്ലാർ തടാകം വിവിധയിനം പക്ഷികളുടെ സങ്കേതമാണ്. മുട്ടയിട്ടു കാത്തിരിക്കുന്ന പക്ഷിക്കൂട്ടം തനിച്ചല്ല. അവയ്ക്കു കാവലൊരുക്കി നാട്ടുകാരുമുണ്ട്.
ആ കൂടുകളിൽ ലാളനയോടെ അടയിരിപ്പാണ് അമ്മപ്പക്ഷികൾ. മുട്ട വിരിഞ്ഞു പുറത്തെത്തിയ കുഞ്ഞുപക്ഷികൾക്ക് അമ്മയ്‌ക്കൊപ്പം കാവലായി നാട്ടുകാരും ചേരുന്നു. മലപ്പുറം ജില്ലയിലെ തിരുന്നാവായയിലെ സൗത്ത് പല്ലാർ കായലിലെ മരച്ചില്ലകളിൽ കൂടുകൂട്ടിയ പക്ഷികളുടെ മഴക്കാല വിശേഷമാണിത്. എത്രയോ വർഷങ്ങളായി സൗത്ത് പല്ലാറിലെ മരച്ചില്ലകളിലേക്കു കടൽ താണ്ടി പറന്നെത്തിയ പക്ഷിക്കൂട്ടങ്ങളെ ഇപ്പോൾ ദേശാടനപക്ഷികൾ എന്നതിനപ്പുറം ഇവിടത്തുക്കാരായി മാറുകയാണ്.
ഓപ്പൺ ബിൽ സ്‌റ്റോക്കെന്നെ ചേരാക്കൊക്കൻ. പിന്നെ, ചിന്നമുണ്ടി, ചെറുമുണ്ടി, പെരുമുണ്ടി, കാലിമുണ്ടി, ചായമുണ്ടി, കന്യാസ്ത്രീ കൊക്ക്, ചൂളൻ എരണ്ട, താമരക്കോഴി, നീലക്കോഴി, ചേരാക്കോഴി, കുളക്കോഴി, നീർക്കാക്ക, തിത്തിരിപ്പക്ഷി, പാതിരാകൊക്ക്, കുളക്കൊക്ക്, നീർക്കാട, അരിവാൾകൊക്കൻ, വയൽക്കോതി, നീലക്കോഴി, തൂക്കണാംകുരുവി... അങ്ങനെ എണ്ണിയാൽ തീരാത്ത പക്ഷിക്കൂട്ടമാണിവിടെ ഓരോ വർഷവും എത്തുന്നത്.
ഇവിടെയൊരു മരത്തിൽ നിറയെ ഓപ്പൺ ബിൽ സ്‌റ്റോക്കെന്നെ ചേരാക്കൊക്കന്മാരുടെ കൂടുകളാണ്. കൂടിരിക്കുന്ന ചില്ലകളിൽ അമ്മപ്പക്ഷികളും ഇണകളും മുട്ട വിരിയുന്നതും നോക്കി കാത്തിരിക്കുന്നതു കാണാം. ചില കൂടുകളിൽ കുഞ്ഞിക്കിളികളുടെ കുഞ്ഞു ശബ്ദവും കേൾക്കാം. മറ്റു പക്ഷികളുടെ കൂടുകൾക്കു ചുറ്റും അന്തരീക്ഷവും ഇതു തന്നെയാണ്.
advertisement
മുട്ടയിട്ടു കാത്തിരിക്കുന്ന പക്ഷിക്കൂട്ടം തനിച്ചല്ല. അവയ്ക്കു കാവലൊരുക്കി നാട്ടുകാരുമുണ്ട്. ഈ പക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഒരു കൂട്ടം ആളുകൾ ഇവിടെ പ്രവർത്തിക്കുന്നു. അധ്യാപകനായ സൽമാൻ കരിമ്പനയ്ക്കലിൻ്റെ നേതൃത്വത്തിൽ ഒരു സംഘം കൂടുകളെ കാക്കുന്നുണ്ട്. പക്ഷിനിരീക്ഷകയായ ശ്രീലത മഹേഷും ഇവരുടെ ഭാഗമാണ്. പക്ഷിവേട്ടയ്‌ക്കെതിരെ നടത്തുന്ന പോരാട്ടം കാരണം ഇവിടുത്തെ ദേശാടനപ്പക്ഷികൾ സ്ഥിരതാമസമാക്കാൻ തുടങ്ങിയത്. പക്ഷികളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, വനം വകുപ്പിൻ്റെ അനുരോധങ്ങൾ ഉൾപ്പെടുത്തി സൽമാൻ വീടുവീടാന്തരം ബോധവൽക്കരണ നോട്ടിസുകൾ വിതരണം ചെയ്യുന്നു. കൂടുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ഇവർ സ്ഥിരമായി എത്തുകയും ചെയ്യുന്നു.
advertisement
കേരളത്തിലെ സൗത്ത് പല്ലാർ കായൽ വിവിധയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ഇവിടെ കാണപ്പെടുന്ന നിരവധി ഇനങ്ങളിൽ ചിലത് ഓപ്പൺ ബിൽ സ്റ്റോർക്ക് (ചേരാക്കൊക്കൻ), ചിന്നമുണ്ടി, ചെറുമുണ്ടി, പെരുമുണ്ടി, കാലിമുണ്ടി, ചായമുണ്ടി, കന്യാസ്ത്രീ കൊക്ക്, ചൂളൻ എരണ്ട, അങ്ങനെ ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 20, 2024 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
പേടിക്കണ്ട, കുഞ്ഞു ജീവനുകൾക്ക് കാവലുണ്ട്; പല്ലാറിലെ പക്ഷി അതിഥികളെ ചിറകിനടിയിൽ ചേർത്തു പിടിച്ച് നാട്ടുക്കാരും


