മലപ്പുറത്ത് നവകേരള ബസിന് വേദിക്കരികിലെത്താൻ സ്കൂളിന്റെ മതിൽ പൊളിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്കൂളിനകത്തേക്ക് പ്രവേശിക്കാനാണ് മതിൽ പൊളിച്ചതെന്നാണ് വിശദീകരണം
മലപ്പുറം: നവ കേരള ബസ്സിന് വേദിയ്ക്കരികിലെത്താൻ സർക്കാർ സ്കൂളിന്റെ മതിൽ പൊളിച്ചു. മലപ്പുറം തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലാണ് പൊളിച്ചത്. പരിപാടി കഴിഞ്ഞാൽ ഉടൻ മതിൽ നിർമിച്ചു നൽകുമെന്നാണ് സംഘാടകസമിതിയുടെ വിശദീകരണം.
Also Read- യൂത്ത് കോൺഗ്രസുകാർ തല്ലുകൊണ്ടത് ജനത്തിനായി; ആ 'രാക്ഷസ വാഹനം' വലിച്ചുകയറ്റേണ്ടി വന്നത് സൂചന; സുരേഷ് ഗോപി
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ്സിന് വേദിക്കരികിൽ എത്താനാണ്, തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്കൂളിനകത്തേക്ക് പ്രവേശിക്കാനാണ് മതിൽ പൊളിച്ചതെന്നും പരിപാടി കഴിഞ്ഞാൽ ഉടൻതന്നെ പൂർണ്ണമായ രീതിയിൽ മതിൽ നിർമ്മിച്ചു നൽകുമെന്നുമാണ് സംഘാടകസമിതി ഭാരവാഹികൾ പറയുന്നത്.
Also Read- പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്; ഹൈക്കോടതി ഇടക്കാല ഉത്തരവ്
അതേസമയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ മതിൽ പൊളിക്കുന്നത് നഗരസഭാ ഭരണസമിതി അറിഞ്ഞിട്ടില്ലെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൺ എ പി നസീമ ന്യൂസ് 18നോട് പറഞ്ഞു. മതിലിനു സമീപത്തുള്ള അഴുക്കുചാൽ നികത്തിയാണ് ബസ് കയറാൻ പ്രത്യേക വഴിയൊരുക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
November 24, 2023 9:27 PM IST