HOME /NEWS /Kerala / ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു

ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു

പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങിവരുന്നതിനിടെ ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു.

  • Share this:

    കൊല്ലം: ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്. പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങിവരുന്നതിനിടെ ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം.

    Also read-കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഇടുക്കിയിൽ യുവാവ് മരിച്ചു

    ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ ഒരു കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍. കഴിഞ്ഞ 11 വർഷമായി സൗദിയിലുള്ള ശ്യാംകുമാർ റിയാദിലെ മലസിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ ഏഴിനാണ് ഗൃഹപ്രവേശത്തിനായി നാട്ടിലേക്ക് പോയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ഭാര്യ: നയന. മക്കൾ: ആദിദേവ്, ആദികേശ്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Man died, Man died in bike accident