ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തിൽ ഐസിയുവില്‍ ചികിത്സയിലായിരുന്ന മലയാളി വെന്തുമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്
ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു.
ബെംഗളൂരു മതിക്കരയിലെ എംഎസ് രാമയ്യ മെഡി കോളേജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് വിവരം.
കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. അതേസമയം, തീപിടിത്തമുണ്ടായപ്പോൾ സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
September 19, 2024 5:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തിൽ ഐസിയുവില്‍ ചികിത്സയിലായിരുന്ന മലയാളി വെന്തുമരിച്ചു