വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല

Last Updated:

സാധാരണ തിരക്കുകൾ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും തന്നെ മമ്മൂട്ടി വോട്ട് ചെയ്യാനെത്താറുണ്ട്

മമ്മൂട്ടി
മമ്മൂട്ടി
‌കൊച്ചി: സിനിമാ തിരക്കിനിടയിൽപോലും വോട്ട് രേഖപ്പെടുത്താൻ നടൻ മമ്മൂട്ടി എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല.
നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തില്ലെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തിരുന്നു. പൊന്നുരുന്നി സികെസി എൽപി സ്കൂളിലായിരുന്നു മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വോട്ട്.
ഇതും വായിക്കുക: Kerala Local Body Elections 2025 Live: തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; വോട്ട് ചെയ്ത് പ്രമുഖർ
സാധാരണ തിരക്കുകൾ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും തന്നെ മമ്മൂട്ടി വോട്ട് ചെയ്യാനെത്താറുണ്ട്. മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പാട്രിയറ്റി’ന്റെ അവസാനവട്ട ഷൂട്ടിങ് പുരോഗമിക്കുന്നതിനാൽ അദ്ദേഹം കൊച്ചിയിലെ വീട്ടിൽ തന്നെയുണ്ട്.
advertisement
Summary: Actor Mammootty used to arrive to cast his vote even amidst his busy film schedule. However, this time he will not be able to vote in the local body elections. He is unable to vote because his name is not on the voter list. Mammootty was also unable to vote in the 2020 local body elections.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement