advertisement

നാല് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 1 കിലോ സ്വര്‍ണം; മലപ്പുറത്ത് യുവാവ് പിടിയില്‍

Last Updated:

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി, എയ്ഡ്‌പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യംചെയ്യുകയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖാണ് പിടിയിലായത്. ഇയാളില്‍നിന്ന് 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി, എയ്ഡ്‌പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യംചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യംചെയ്യലില്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ കണ്ടെത്തി. പ്രതിയെ കരിപ്പൂര്‍ പോലീസിന് കൈമാറി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാല് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 1 കിലോ സ്വര്‍ണം; മലപ്പുറത്ത് യുവാവ് പിടിയില്‍
Next Article
advertisement
94.29! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ
94.29! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ
  • പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ ഊർജ പ്രതിസന്ധി ആശങ്കയിൽ രൂപ 94.29 എന്ന റെക്കോർഡ് താഴ്ചയിലെത്തി

  • ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ ഈ ആഴ്ച 33 പൈസയുടെ ഇടിവോടെ 94.29 എന്ന നിലയിലേയ്ക്ക് താഴ്ന്നു

  • യുദ്ധം തുടർന്നാൽ രൂപയുടെ മൂല്യം ഈ വർഷം 98 വരെ താഴാൻ സാധ്യതയുണ്ടെന്ന് ബേൺസ്റ്റീൻ റിപ്പോർട്ട് ചെയ്യുന്നു

View All
advertisement