പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു

Last Updated:

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം

കൃഷ്ണൻകുട്ടി, നേർച്ചയ്ക്കിടെ ആന ഇടഞ്ഞ ദൃശ്യം (വലത്)
കൃഷ്ണൻകുട്ടി, നേർച്ചയ്ക്കിടെ ആന ഇടഞ്ഞ ദൃശ്യം (വലത്)
മലപ്പുറം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നു ആൾ മരിച്ചു. തൃശ്ശൂർ ഏഴൂർ സ്വദേശി കൃഷ്ണൻ  കുട്ടിയാണ് (58) മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് പള്ളിയിലെ നേർച്ചയ്ക്കിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇടഞ്ഞത്. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈയ്ക്കും കൊമ്പിനും ഇടയിൽ തൂക്കിയെടുത്ത് ഉയർത്തി താഴേക്ക് എറിയുകയായിരുന്നു. അടുത്തു നിൽക്കുന്ന ആളുകൾ ഇയാളെ വലിച്ച് മാറ്റിയപ്പോഴേക്കും ആന ശാന്തനായി.
പോത്തന്നൂർ ആലുക്കൽ ഹംസ എന്ന ആളെയും ആന തുമ്പിക്കൈ കൊണ്ട് പിടിച്ചെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റ് നാല് ആനകളെ ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഡ്രൈവിംഗ് സ്കൂൾ ടീച്ചറായ പ്രേമയാണ് കൃഷ്ണൻകുട്ടിയുടെ ഭാര്യ. മക്കൾ: അജിത്ത്, അഭിജിത്ത്.
advertisement
 അതേസമയം ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടി. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിൽ അടക്കം വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement