തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപത്തൊന്നുകാരന്‍ മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ഫറോക്ക് കോളജ് - വാഴക്കാട് റോഡിൽ കാരാട് പറമ്പ് സ്ഥാനാർഥി പടിയിൽ ആണ് അപകടം നടന്നത്
കോഴിക്കോട് ഫറോക്കില്‍ തെരുവ് നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 5.15 ഓടെ ആയിരുന്നു അപകടം.
ഫറോക്ക് കോളജ് - വാഴക്കാട് റോഡിൽ കാരാട് പറമ്പ് സ്ഥാനാർഥി പടിയിൽ ആണ് അപകടം നടന്നത്. സുഹൃത്ത് രാഹുൽ ശങ്കർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
നൈറ്റ് ഇവന്റ്സ് എന്ന ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും കോഴിക്കോട് പാലാഴിയില്‍ ഡെക്കറേഷന്‍ വര്‍ക്ക് കഴിഞ്ഞ് കാരാട് പറമ്പിലേക്ക് മടങ്ങിപ്പോകമ്പോളായിരുന്നു അപകടം.
സ്ഥാനാര്‍ഥി പടിക്കു സമീപത്തുവെച്ച് നായ ഓട്ടോക്ക് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണംവിട്ട് റോഡരികിലെ ഗേറ്റിന്റെ തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
advertisement
പാലായിൽ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയെ തെരുവുനായ കടിച്ചു
കോട്ടയം പാലായിൽ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു. തൊടുപുഴ സ്വദേശി സാറാമ്മയെയാണ് തെരുവ് നായ കടിച്ചത്. പരിക്കേറ്റ ഇവരെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം ദേവാലയത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ പാലാ കുരിശു പള്ളി ജംഗ്ഷനിൽ വച്ചാണ് സാറമ്മയ്ക്ക് നായയുടെ കടിയേറ്റത്. വലതു കാലിനാണ് പരിക്കേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2022 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപത്തൊന്നുകാരന്‍ മരിച്ചു