പാലക്കാട് ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കോമരം തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

Last Updated:

ചടങ്ങിനു ശേഷം യുവാവിന് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെത്തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

News18
News18
പാലക്കാട് ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കോമരം തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെ കാഞ്ഞിരത്തിന്റെ കായ കഴിക്കുകയായിരുന്നു. ഇതാണ് മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ മൂന്നരയോടെ പരുതൂർ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിന് സമീപമുള്ള ഷൈജുവിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു  സംഭവം.കുടുംബങ്ങൾ ഒത്തുചേർന്ന് വർഷംതോറും നടത്തുന്ന ആട്ടിനിടെ കോമരം തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്കിടയിൽ ഉണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുള്ളുന്നവർ കാഞ്ഞിരക്കായ കടിച്ചശേഷം തുപ്പിക്കളയാറാണ് പതിവ്. എന്നാൽ ഷൈജു മൂന്നെണ്ണം തുടരെ കഴിച്ചു എന്നാണ് കണ്ടുനിന്നവർ പറയുന്നത്. 
advertisement
ചടങ്ങിനു ശേഷം കുളികഴിഞ്ഞെത്തിയ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോമരം തുള്ളുന്നതിന്റെ ഭാഗമായി വാൾ ഉപയോഗിച്ചു വെട്ടിയ പാടും ഇയാളുടെ ദേഹത്ത് ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കോമരം തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement