പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് ഗൃഹനാഥൻ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നെയ്യാറ്റിന്‍കരയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്
തിരുവനന്തപുരം ബാലരാമപുരത്ത് പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് ഗൃഹനാഥൻ മരിച്ചു. പശുക്കുട്ടിയും ചത്തു. ബാലരാമപുരം ചാവടിനട കട്ടച്ചക്കുഴി വാറുവിള വീട്ടില്‍ സെബാസ്റ്റ്യന്‍(50)മരിച്ചത്. മലിന ജലം ഒഴുക്കിവിടുന്ന സ്ലാബിന് മുകളില്‍നിന്ന് പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ്ല് ഇടിഞ്ഞ് താഴ്ന്ന് സെബാസ്റ്റ്യൻ സ്ലാബിനടിയിൽ അകപ്പെടുകയായിരുന്നു.
കുളിപ്പിക്കുന്നതിനായി കെട്ടിയിരുന്ന പശു സെബാസ്റ്റ്യന് മുകളില്‍ വീണു. വീട്ടുകാരും പരിസരവാസികളും ഓടിയെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. നെയ്യാറ്റിന്‍കരയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. സെബാസ്റ്റ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബാലരാമപുരം പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 28, 2024 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് ഗൃഹനാഥൻ മരിച്ചു