കോഴിക്കോട് ട്രെയിനിൽ തീവെച്ച് അക്രമി രക്ഷപ്പെട്ടു; അഞ്ചു യാത്രക്കാർക്ക് പൊള്ളലേറ്റു
- Published by:Anuraj GR
- news18-malayalam
Last Updated:
ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ പിന്നിട്ടശേഷമാണ് ട്രെയിനിൽ യാത്രക്കാരൻ തീവെച്ചത്
കോഴിക്കോട്: ഏലത്തൂരിൽവെച്ച് ട്രെയിനുള്ളിൽ തീകൊളുത്തിയശേഷം അക്രമി രക്ഷപെട്ടു. അഞ്ചുയാത്രക്കാർക്ക് പൊള്ളലേറ്റതായാണ് വിവരം. മൂന്ന് സ്ത്രീകളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിൽ യാത്രക്കാർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിലാണ് തീപടർന്നത്.
ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ പിന്നിട്ടശേഷമാണ് ട്രെയിനിൽ യാത്രക്കാരൻ തീവെച്ചത്. മറ്റു യാത്രക്കാരുമായുള്ള വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ബോഗിക്കുള്ളിൽ തീയിട്ടത്. തീ ആളിപ്പടരുകയും യാത്രക്കാർക്ക് പൊള്ളലേൽക്കുകയുമായിരുന്നു.
ഏലത്തൂർ പാലത്തിൽ ട്രെയിൻ എത്തിയപ്പോഴാണ് ഡി 1 കോച്ചിൽ യാത്രക്കാരൻ തീവെച്ചത്. തീകൊളുത്തിയയാളെ സംഭവശേഷം കാണാതായിട്ടുണ്ട്. ഇയാൾ കടന്നുകളഞ്ഞതായാണ് വിവരം. റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ ഏറെനേരം ഏലത്തൂർ പാലത്തിൽ നിർത്തിയിട്ടശേഷ യാത്ര തുടർന്നു. ട്രെയിനിന്‍റെ അടുത്ത സ്റ്റോപ്പായ കൊയിലാണ്ടിയിൽ ആംബലൻസ് ഫയർഫോഴ്സ് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
News Summary- The assailant escaped after setting fire inside the train at Elathur. It is reported that five passengers were burnt. The incident took place during an argument between passengers in the train. The fire broke out on the Alappuzha-Kannur Express.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Apr 02, 2023 10:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ട്രെയിനിൽ തീവെച്ച് അക്രമി രക്ഷപ്പെട്ടു; അഞ്ചു യാത്രക്കാർക്ക് പൊള്ളലേറ്റു








