ഇടുക്കി ചിന്നക്കനാലില്‍ ചക്കകൊമ്പന്റെ ആക്രമണം; ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ

Last Updated:

തലക്കും വാരിയെല്ലിനും പരിക്കേറ്റ കുമാറിനെ മുന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കകൊമ്പൻ ആണ് ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ 301 കോളനി സ്വദേശി കുമാറിന് പരിക്കേറ്റു. 301 കോളനി ഇടിക്കുഴി ഭാഗത്ത് വീടിനു സമീപത് വെച്ചാണ് കാട്ടാന അക്രമിച്ചത്. തലക്കും വാരിയെല്ലിനും പരിക്കേറ്റ കുമാറിനെ മുന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസം ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടർന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മേഘമല കടുവാ സങ്കേതത്തിലേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മേഘമല കടുവ സങ്കേതത്തിലെ ഉൾ വനമേഖലയിലേയ്ക് കയറി പോയിരുന്നു.
അരിക്കൊമ്പൻ മിഷൻ തുടരുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി ഇടുക്കി കുമളിയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി ചിന്നക്കനാലില്‍ ചക്കകൊമ്പന്റെ ആക്രമണം; ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All
advertisement