advertisement

16 കോച്ചുകളുമായി മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത്; തിരക്കിന് ഒരു കുറവും ഇല്ല!

Last Updated:

16 കോച്ചുകൾ ആയതോടെ ട്രെയിനിൽ 530 സീറ്റുകളാണ് അധികമായി ലഭിക്കുന്നത്

News18
News18
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗലാപുരം - തിരുവനന്തപുരം (20631-20632) വന്ദേഭാരത് ട്രെയിനിൽ എട്ട് കോച്ചുകൾ കൂട്ടിച്ചേർത്തു. ട്രെയിൻ വ്യാഴാഴ്ച മുതല്‍ 16 കോച്ചുകളുമായി ഓടിത്തുടങ്ങി. ഈ മാസം തുടക്കത്തിലാണ് മംഗലാപുരം - തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായത്. യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയായിരുന്നു. എട്ട് കോച്ചുകൾ കൂടി വന്നതോടെ 530 സീറ്റുകളാണ് അധികമായി ലഭിക്കുന്നത്.
ഒരു എക്‌സിക്യൂട്ടീവ് ചെയർകാറും ഏഴ് ചെയർകാറുമാണ് ട്രെയിനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതോടെ ആകെ 14 ചെയർകാറുകളും രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും മംഗലാപുരം ട്രെയിനിലുണ്ടാകും. തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിന് 20 കോച്ചുകളാണുള്ളത്.
മംഗലാപുരത്ത് നിന്ന് രാവിലെ 6.25ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 3.05നാണ് തിരുവനന്തപുരത്ത് എത്തുക. തിരികെ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗലാപുരത്ത് എത്തും. നിലവിലെ 16 കോച്ചുള്ള സർവീസ് ലാഭകരമാണെങ്കിൽ 20 കോച്ചുകളുള്ള ട്രെയിൻ മംഗലാപുരം റൂട്ടിൽ അനുവദിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
16 കോച്ചുകളുമായി മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത്; തിരക്കിന് ഒരു കുറവും ഇല്ല!
Next Article
advertisement
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
  • ജയലളിതയുടെ 78-ാം ജന്മദിനത്തിൽ ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചു, പതാകയും പുറത്തിറക്കി

  • പാർട്ടിയുടെ പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിതയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  • 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും

View All
advertisement