ഇന്റർഫേസ് /വാർത്ത /Kerala / മാംഗോ ഫോണ്‍ ഉദ്ഘാടനം; സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയണം; മുഖ്യമന്ത്രി

മാംഗോ ഫോണ്‍ ഉദ്ഘാടനം; സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയണം; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് മറ്റൊരു മുഖ്യമന്ത്രിയാണെന്നും അത് ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുന്നതില്‍ പി ടി തോമസിന് സന്തോഷം ഉണ്ടാകും

  • Share this:

തിരുവനന്തപുരം: മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്‌തെന്ന് പി ടി തോമസിന്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മാംഗോ ഫോണ്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നയാരുന്നു പി ടി തോമസ് ആരോപിച്ചത്.

മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് താനല്ലെന്നും തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് മറ്റൊരു മുഖ്യമന്ത്രിയാണെന്നും അത് ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുന്നതില്‍ പി ടി തോമസിന് സന്തോഷം ഉണ്ടാകും. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read-നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വം; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടി നാളെ മുതല്‍; എം ടി രമേശ്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

2016 ഫെബ്രുവരിയിലാണ് മാംഗോ കേസ് പ്രതികള്‍ അറസ്റ്റിലായത് അന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. '2016 ഫെബ്രുവരി 29നാണ് മാഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്ന് മുഖ്യമന്ത്രിയേ അല്ല. അന്ന് മുഖ്യമന്ത്രി ആരായിരുന്നു എന്ന് ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ട് പറയിക്കുന്നതില്‍ പി ടി തോമസിന് പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല' മുഖ്യമന്ത്രി പറഞ്ഞു.

Also Read-ഏതു സമയത്തും കോണ്‍ഗ്രസിന്റെ കുപ്പായം വലിച്ചെറിയാന്‍ സുധാകരന്‍ മടിക്കില്ല; എ കെ ബാലന്‍

വനം കൊള്ളക്കാരുടെ സ്വാധീനത്തെക്കുറിച്ച് പറയവേയാണ് പി ടി തോമസ് ഇക്കാര്യം പറഞ്ഞത്. വനം കൊള്ളക്കാര്‍ നിസ്സാരക്കാരല്ലെന്നും നേരത്തെ തന്നെ തട്ടിപ്പു കേസില്‍ പ്രതികളായിരുന്നുവെന്നും പറഞ്ഞിട്ട് അവരുടെ സ്വാധീനം ബോധ്യപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈല്‍ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നതെന്നായിരുന്നു പി ടി തോമസ് പറഞ്ഞത്. ഏത് മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി തോമസ് കണ്ടെത്തട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

First published:

Tags: Cm pinarayi vijayan, P t thomas