advertisement

നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വം; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടി നാളെ മുതല്‍; എം ടി രമേശ്

Last Updated:

സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ഓര്‍മ വേണമെന്ന് അദ്ദേഹം പറഞ്ഞു

mt ramesh
mt ramesh
കോഴിക്കോട്: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍പ്പണ കേസില്‍ ബിജെപിയെ ഒരുതത്തിലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഇടപ്പെട്ടൂവെന്ന് ആരോപിച്ച് കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കേസില്‍ കുടുക്കിയിരിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ഓര്‍മ വേണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടിക്ക് നാളെ തുടക്കം കുറിക്കുമെന്നും സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്ന് എം ടി രമേശ് പറഞ്ഞു.
അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ട് അധ്യക്ഷന്റെ മകനം പോലും മാധ്യമങ്ങളില്‍ വലിച്ചിഴച്ച് നാണം കെട്ട കളിക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇത് ഇന്ത്യയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കുഴല്‍പ്പണം ഉപയോഗിച്ചെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
advertisement
മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം സ്വയം പിന്‍വലിച്ചതാണെന്ന് സുന്ദര തന്നെയാണ് എഴുതിക്കൊടുത്തത്. ഇപ്പോള്‍ പുതിയ ആരോപണവുമായി വന്നിരിക്കുന്നത് രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരം ചെയ്യുമ്പോള്‍ അത് അന്തസ്സായി ചെയ്യാന്‍ തയ്യാറാകണമെന്നും രമേശ് പറഞ്ഞു. ഇഡി അന്വേഷണം ആവശ്യമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് പറയേണ്ടതെന്നും എം ടി രമേശ് വ്യക്തമാക്കി.
അതേസമയം പണം നല്‍കി സ്ഥാനാര്‍ത്ഥിത്വം പിന്‍ വലിപ്പിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകല്‍, തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.
advertisement
കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയ കെ സുന്ദരയെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വം; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടി നാളെ മുതല്‍; എം ടി രമേശ്
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement