'ജൂനിയർ ആണ്' ; മന്ത്രിയാകാനില്ലെന്ന് മാണി സി. കാപ്പൻ

Last Updated:

നിയമസഭയിലെ അംഗബലം കൂടുന്നതോടെ എൻസിപി ക്ക് കൂടുതൽ പരിഗണന കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ വ്യക്തമാക്കി.

കോട്ടയം: എ. കെ ശശീന്ദ്രന് പകരം മന്ത്രിയാകാനില്ലെന്ന് പാലാ നിയുക്ത എംഎൽഎ മാണി. സി കാപ്പൻ. ന്യൂസ് 18നേടാണ് കാപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്.
എ കെ ശശീന്ദ്രൻ പകരം മന്ത്രിയാകുന്നത് പരിഗണനയിലില്ല.താൻ ജൂനിയർ ആണ്, സീനിയർ എംഎൽഎമാർ വേറെ ഉണ്ടല്ലോ - എന്നാണ് കാപ്പന്റെ പ്രതികരണം.
നിയമസഭയിലെ അംഗബലം കൂടുന്നതോടെ എൻസിപി ക്ക് കൂടുതൽ പരിഗണന കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ വ്യക്തമാക്കി.
മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടക്കുകയാണെങ്കിൽ അപ്പോൾ നോക്കാമെന്നും കാപ്പൻ പറഞ്ഞു.
പാലായിൽ അട്ടിമറി വിജയമാണ് ഇടതു മുന്നണി നേടിയത്. 2943 വോട്ടുകള്‍ക്കാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജൂനിയർ ആണ്' ; മന്ത്രിയാകാനില്ലെന്ന് മാണി സി. കാപ്പൻ
Next Article
advertisement
കേരളത്തിൽ വരാത്തതിന്റെ ശാപമോ! അലമ്പായി മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'
കേരളത്തിൽ വരാത്തതിന്റെ ശാപമോ! അലമ്പായി മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'
  • കൊൽക്കത്തയിലെ ഗോട്ട് ഇന്ത്യ ടൂർ 2025ൽ മെസിയെ കാണാനാകാതെ ആരാധകർ പ്രതിഷേധം നടത്തി, വേദിയിൽ നാശം വിതച്ചു.

  • 50,000ലധികം പേർ ടിക്കറ്റ് വാങ്ങി എത്തിയെങ്കിലും മെസിയെ കാണാൻ സാധിക്കാതിരുന്നതിൽ വലിയ നിരാശയുണ്ടായി.

  • മോശം മാനേജ്മെന്റ്: ബംഗാൾ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, പണം തിരികെ വേണമെന്ന് ആവശ്യം.

View All
advertisement