മാണി സി കാപ്പനെ പാലായിൽ വീണ്ടും മത്സരിപ്പിക്കാൻ NCP
Last Updated:
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും പാലയില്‍ മാണിക്കെതിരെ മത്സരിച്ചത് മാണി സി കാപ്പനായിരുന്നു
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ എന്‍ സി പി സ്ഥാനാര്‍ഥിയാകും. എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം പാലാ നിയോജകമണ്ഡലം കമ്മിറ്റി അംഗീകരിച്ചു. കെഎം മാണി അന്തരിച്ച ഒഴിവിലാണ് പാലയില്‍ ഉപതെരഞ്ഞെടുപ്പ് വരാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പു തന്നെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് എന്‍സിപിയുടെ നീക്കം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും പാലയില്‍ മാണിക്കെതിരെ മത്സരിച്ചത് മാണി സി കാപ്പനായിരുന്നു.
'ലീഗിന്റേതും കള്ളവോട്ട് തന്നെ' കാസര്‍കോട് മൂന്നു പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ
1965ൽ രൂപീകൃതമായ പാലാ മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ.എം. മാണി മാത്രമായിരുന്നു. പതിമൂന്നു തവണയാണ് അദ്ദേഹം പാലായിൽനിന്ന് നിയമസഭയിലെത്തിയിട്ടുള്ളത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളിലാണ് മാണിയും മാണി സി കാപ്പനും തമ്മിൽ ഏറ്റുമുട്ടിയത്. 2001ൽ എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയനാണ് കെ.എം. മാണിക്കെതിരെ മത്സരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 03, 2019 9:30 PM IST