തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൂന്നു പേര്‍ കള്ളവോട്ട് ചെയ്തതായാണ് പരിശോധനയില്‍ വ്യക്തമായത്. കല്യാശേരിയിലെ 69, 70 ബൂത്തുകളിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത്.
ഈ ബൂത്തുകളില്‍ നാല് പേര്‍ പലതവണ പോളിങ് ബൂത്തിനുള്ളില്‍ കയറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ്, മുഹമ്മദ് കെഎം എന്നിവര്‍ കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു. ഫയിസ് രണ്ട് ബൂത്തില്‍ വോട്ട് ചെയ്തപ്പോള്‍ അബ്ദുല്‍ സമദ് ഒരേ ബൂത്തില്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുകയായിരുന്നു. മുഹമ്മദ് തന്റേതടക്കം മൂന്ന് വോട്ടുകളാണ് ചെയ്തിരിക്കുന്നത്.
ഇവര്‍ക്കൊപ്പം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണമുയര്‍ന്ന കള്ളവോട്ട് ചെയ്‌തോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതിനാല്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.
കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പറഞ്ഞത് പ്രകാരമാണ് കള്ളവോട്ട് ചെയ്തതെന്ന് മുഹമ്മദ് കളക്ടര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രംഗത്തെത്തിയ മുസ്ലീം ലീഗ് ബാലന്‍സിങ് ചെയ്യാനുള്ള ശ്രമമാണിതെന്നും സിപിഎം സമ്മര്‍ദ്ദത്തിന് മീണ വഴങ്ങിയെന്നും കുറ്റപ്പെടുത്തി.
Tags: 2019 lok sabha elections, 2019 Loksabha Election, 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bogus vote, Bogus vote in kannur, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha poll 2019, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019