പുഴയിൽ ചാടിയ കമിതാക്കളിൽ ഭർതൃമതിയായ കാസർഗോഡ് സ്വദേശിനി നീന്തി രക്ഷപ്പെട്ടു; സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

Last Updated:

ഞായറാഴ്ച രാത്രിയിലാണ് യുവതിയും യുവാവും വളപട്ടണം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വളപട്ടണം പുഴയിൽ ചാടിയ കമിതാക്കളിൽ ഭർതൃമതിയായ കാസർഗോഡ് സ്വദേശിനി നീന്തി രക്ഷപ്പെട്ടു. കൂടെ ചാടിയ കാമുകനായ യുവാവിനായി പുഴയിൽ തരച്ചിൽ തുടരുകയാണ്. ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസ്സുകാരിയാണ് രക്ഷപെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് യുവതിയെ വളപട്ടണം പുഴയുടെ തീരത്ത് നാട്ടുകാർ കണ്ടത്.ഉടൻ തന്ന പൊലീസിനെ വിരമറിയിക്കുകയും പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന പരാതി ബേക്കൽ സ്റ്റേൽനിൽ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടൊണ് യുവതിയെ പുഴയുടെ തീരത്തുനിന്ന് കണ്ടെത്തുന്നത്.
ഞായറാഴ്ച രാത്രിയിലാണ് യുവതിയും യുവാവും വളപട്ടണം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് യുവാവിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. യുവതിയെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുഴയിൽ ചാടിയ കമിതാക്കളിൽ ഭർതൃമതിയായ കാസർഗോഡ് സ്വദേശിനി നീന്തി രക്ഷപ്പെട്ടു; സുഹൃത്തിനായി തിരച്ചിൽ തുടരുന്നു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement