• HOME
 • »
 • NEWS
 • »
 • kerala
 • »
 • അഡ്മിനിസ്ട്രേറ്ററിന്റെ ഏകാധിപത്യത്തിൽ പ്രതിഷേധം; ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ട രാജി

അഡ്മിനിസ്ട്രേറ്ററിന്റെ ഏകാധിപത്യത്തിൽ പ്രതിഷേധം; ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ട രാജി

ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് രാജി സമർപ്പിച്ചത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ട രാജി. ജനറൽ സെക്രട്ടറി ഉൾപ്പെടെ 8 പേരാണ് രാജിവച്ചത്. ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം, മുൻ പ്രസിഡന്റ് എം സി മുത്തുക്കോയ, മുൻ ട്രഷറർ ബി ഷുക്കൂർ എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി ദേശീയ അധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്കാണ് ഇവർ രാജിക്കത്ത് സമർപ്പിച്ചത്.

  Also Read- 'ചൊറിച്ചിലാണ്'; കുമ്മനത്തിന്റെ പോസ്റ്റിന് താഴെ കൊടിക്കുന്നിൽ സുരേഷ്

  ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്ററുടെ നടപടികൾക്കെതിരെ കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തുകയാണ്. സിപിഎം, സിപിഐ, കോൺഗ്രസ്​, മുസ്​ലിംലീഗ്​ കക്ഷികളും നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള ചലച്ചിത്ര സാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്​തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ബിനോയ് വിശ്വം, ഇ ടി മുഹമ്മദ് ബഷീർ, ശശി തരൂർ അടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്.

  Also Read- 'ലക്ഷദ്വീപിനെ കശ്മീരാക്കുകയാണ് വേണ്ടത്'; പൃഥ്വിരാജിനെതിരെ ബി. ഗോപാലകൃഷ്ണന്‍  ലക്ഷദ്വീപിൽ നിന്ന്​ വരുന്നത്​ ഗൗരവകരമായ വാർത്തകളാണെന്നായിരുന്നു​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്​. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്​കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത്​ അംഗീകരിക്കാനാവി​ല്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ്​ നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  Also Read- 'അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നു, ലക്ഷദ്വീപിന്റെ സമഗ്രവികസനം തടയാന്‍ നീക്കം': കുമ്മനം രാജശേഖരൻ

  ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന്​ ശശി തരൂർ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാർമികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു.

  Also Read- 'ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനമില്ല'; കെ സുരേന്ദ്രനെ തള്ളി ദ്വീപ് ബിജെപി ഘടകം

  അതേസമയം, ലക്ഷദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്റെ പ്രതികരണം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്​ദുള്ളക്കുട്ടിയുടെ പ്രതികരണം.
  Published by:Rajesh V
  First published: