'അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നു, ലക്ഷദ്വീപിന്റെ സമഗ്രവികസനം തടയാന്‍ നീക്കം': കുമ്മനം രാജശേഖരൻ

Last Updated:

ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുമ്പോള്‍, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങള്‍ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്ലിം ലീഗ്-സിപിഎം-കോണ്‍ഗ്രസ്-തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യം.

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സിപിഎം-കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗീയ മുതലെടുപ്പാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുമ്പോള്‍, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങള്‍ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്ലിം ലീഗ്-സിപിഎം-കോണ്‍ഗ്രസ്-തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യം.
ഗുജറാത്തുകാരനാണ് അഡ്മിനിസ്‌ട്രേറ്ററെന്നും കര്‍ണാടക തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിടുന്നുവെന്നും മറ്റും പ്രചരിപ്പിച്ചും പ്രാദേശികവും വര്‍ഗീയവുമായ വികാരം ആളിക്കത്തിച്ചും രാഷ്ട്രീയ ലാഭം കൊയ്യുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാണെന്ന് ഈ നേതാക്കള്‍ മനസ്സിലാക്കണം. കുറ്റകൃത്യമില്ലാത്ത ലക്ഷദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതെന്നാണ് സിപിഎമ്മിന്റെ ചോദ്യം. മാരകായുധങ്ങളും മയക്കുമരുന്നും പിടികൂടിയ നിരവധി കേസുകളുണ്ട്. തീവ്രവാദ സംഘടനകളുടെ താവളമാകുന്നുവെന്ന മുന്നറിയിപ്പ് ഭരണാധികാരികള്‍ക്ക് കണക്കിലെടുത്തേ പറ്റൂ.
advertisement
Also Read- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം; ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു
ലക്ഷദ്വീപിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നവര്‍ ദേശീയ താല്‍പര്യങ്ങളെയാണ് ധ്വംസിക്കുന്നത്. സത്യാവസ്ഥ മനഃപൂര്‍വ്വം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായപ്പോള്‍ ലക്ഷദ്വീപിലും ഉണ്ടായി. ഇതിന്റെ പേരില്‍ അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തില്‍ പ്രതിദിനം ഇരുപതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നതിന്റെയും, മരണ സംഖ്യ 7500 ആയതിന്റെയും, ഒരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 പേര്‍ മരിച്ചതിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?
advertisement
Also Read- ' പ്രഫുൽ പട്ടേലിനെ പിൻവലിക്കുക': നാളെ പ്രതിഷേധ സംഗമം നടത്തുമെന്ന് വെൽഫെയർ പാർട്ടി
പ്രതിദിനം 800 രൂപാ ഓരോ ലിറ്റര്‍ പാലിനും ചെലവിട്ട് വന്‍ നഷ്ടം വരുത്തുന്ന സര്‍ക്കാര്‍ വക ഡയറി ഫാമുകള്‍ നിര്‍ത്തലാക്കി പകരം അമൂല്‍ പാല്‍ വിതരണം ചെയ്തു. ഇതിനെയാണ് ഗുജറാത്തി അധിനിവേശമെന്നും ബീഫ് നിരോധനമെന്നും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
50 ബാറുകളെ 558 ആയി ഉയര്‍ത്തി മദ്യപാനം സാര്‍വ്വത്രികമാക്കിയ മുഖ്യമന്ത്രിയാണ് ലക്ഷദ്വീപില്‍ മദ്യ നിരോധനം നീക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. ലക്ഷദ്വീപിനെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആക്കുന്നതിന് ആവശ്യമായ ചില നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. വരുമാനവും തൊഴില്‍ സാധ്യതയും വര്‍ദ്ധിക്കുവാന്‍ ചെയ്ത സദുദ്ദേശപരമായ നടപടിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
advertisement
ലക്ഷദ്വീപില്‍ നാളിതുവരെ വേരൂന്നാന്‍ കഴിയാത്ത മുസ്ലിം ലീഗിനും സിപിഎമ്മിനും വര്‍ഗ്ഗീയ മുതലെടുപ്പിലൂടെ സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യം. ദേശസ്‌നേഹികള്‍ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നു, ലക്ഷദ്വീപിന്റെ സമഗ്രവികസനം തടയാന്‍ നീക്കം': കുമ്മനം രാജശേഖരൻ
Next Article
advertisement
Love Horoscope October 28 | പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ  പ്രണയഫലം അറിയാം
പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം: മേടം, ഇടവം, ചിങ്ങം, കന്നി, വൃശ്ചികം രാശിക്കാർക്ക് സ്‌നേഹവും സന്തോഷവും.

  • മിഥുനം, കർക്കിടകം, കുംഭം, മീനം രാശിക്കാർക്ക് ചെറിയ തർക്കങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വരാം.

  • ധനു, തുലാം രാശിക്കാർക്ക് വൈകാരിക പിരിമുറുക്കങ്ങൾ മറികടക്കാൻ ക്ഷമയും വ്യക്തതയും ആവശ്യമാണ്.

View All
advertisement