കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണം; ധനമന്ത്രി തോമസ് ഐസക്കിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

Last Updated:

ബിജെപിയും കോൺഗ്രസും ഗൂഢാലോചന നടത്തിയെന്ന രാഷ്ട്രീയ ആരോപണത്തിൽ മാത്രമാണ് ധനമന്ത്രി ഊന്നൽ നൽകുന്നത്. ഗൂഢാലോചന നടന്നെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം ഉപേക്ഷിക്കാൻ തയ്യാറാണ്-മാത്യു കുഴൽനാടൻ.

തിരുവനന്തപുരം: സി ആന്റ് എ ജി ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ധനമന്ത്രി  തോമസ് ഐസക് കൊളുത്തിയ വിവാദം കൂടുതൽ  ഗൗരവതരമായ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്. ലാവലിന്റെ സബ് സിഡിയറി  കമ്പനിയായ ക്യുബക്കിന് മസാല ബോണ്ടുകൾ വാങ്ങാൻ അനുയോജ്യമായ വിധം ധാരണ പത്രത്തിലും, ഓഫർ നോട്ടിലും മാറ്റം വരുത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് കേസ് വാദിക്കുന്ന മാത്യു കുഴൽ നാടൻ ഉന്നയിക്കുന്നത്. അതിനാൽ ഭൂരിഭാഗം വിഹിതവും അവർക്ക് വാങ്ങാനായി.
മസാല ബോണ്ട് ഇറക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിന്റെ താൽപര്യം ധനമന്ത്രി സംരക്ഷിച്ചില്ല. മസാല ബോണ്ട് സർക്കാർ  ഇറക്കിയത് 9.723 ശതമാനം പലിശ നിരക്കിലാണ്. 5 വർഷത്തേക്കുള്ള കൂപ്പൺ റേറ്റ് 9.723 . മെയ് മാസത്തിൽ നാം ഇറക്കിയ മസാല ബോണ്ടിൽ   നിന്ന്  312 മില്യൺ ഡോളറാണ് നേടാനായത്. മുത്തൂറ്റ് ഫിനാൻസ് ഇതേ ബോണ്ടുകൾ  ഒക്ടോബറിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇറക്കിയപ്പോൾ അവർക്ക് ലഭിച്ചത് 450 മില്യൻ. ചോദിച്ചവരെ കാൾ രണ്ടിരട്ടി ആളുകളാണ് അവരുടെ മസാല ബോണ്ടിന് ആവശ്യക്കാരായി ഉണ്ടായിരുന്നത്. മുത്തൂറ്റ് സി ഇ ഒ യുടെ കഴിവ് പോലും ധനമന്ത്രിക്കോ സർക്കാരിനോ ഇല്ലാതെ പോയെന്ന് മാത്യു കുറ്റപ്പെടുത്തി.
advertisement
രാഷ്ട്രീയമല്ല കിഫ്ബിയാണ് വിഷയം
ബിജെപിയും കോൺഗ്രസും ഗൂഢാലോചന നടത്തിയെന്ന രാഷ്ട്രീയ ആരോപണത്തിൽ മാത്രമാണ് ധനമന്ത്രി ഊന്നൽ നൽകുന്നത്. ഗൂഢാലോചന നടന്നെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം ഉപേക്ഷിക്കാൻ തയ്യാറാണ്. കിഫ്‌ബി യുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ  പരസ്യ സംവാദത്തിന് ധനമന്ത്രിയെ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. കേസിൽ നിന്ന് പിൻമാറില്ലെന്നും വാദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിസർവ് ബാങ്ക് അതുമതി ഇല്ലേ ?
വിദേശ ധനസമാഹരണത്തിന് റിസർവ് ബാങ്ക് അനുമതി ഉണ്ടെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ റിസർവ് ബാങ്ക് നൽകിയത് എൻ ഒ സി മാത്രമാണെന്നതിന്റെ രേഖ മാത്യു പുറത്തുവിട്ടു. 2018 ജൂൺ ഒന്നിന് നൽകിയ എൻ ഒ സി അല്ലാതെ കേന്ദ്ര സർക്കാരിൻറെ അപ്രൂവൽ രേഖ ഉണ്ടെങ്കിൽ പുറത്തുവിടണം.
advertisement
വക്കാലത്ത് എടുക്കുന്നത് രാഷ്ട്രീയം നോക്കിയല്ല- അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് സഭയിൽ വരുംമുമ്പ് ധനകാര്യ മന്ത്രി നടത്തിയ നീക്കങ്ങൾ  രാഷ്ട്രീയ പരിച ഉണ്ടാക്കലാണ്. കേരളത്തിലെ സാമ്പത്തിക ആത്മഹത്യക്കുള്ള തൂക്കു കയറാണ് കിഫ്ബി . 2024 ഓടെ കേരളം സാമ്പത്തിക പ്രതിസന്ധിയുടെ ആഴ കയത്തിലെത്തും. രഞ്ജിത്ത് കാർത്തികേയനെ നേരിട്ട് കണ്ടിട്ടില്ലെന്നും മാറ്റി വെളിപ്പെടുത്തി. ഇ-മെയിൽ മുഖേന മാത്രമാണ്  ബന്ധം . ഗിമ്മിക്കുകൾ കൊണ്ട് തളർത്താമെന്നോ കേസിൽ നിന്ന് പിന്തിരിപ്പിക്കാമെന്നോ കരുതരുത്.
എൻടിപിസി ക്കും നാഷണൽ ഹൈവേ അതോറിറ്റിക്കും ആവാം, കാരണം
5000 കോടി രൂപ സമാഹരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് റെ സമീപിച്ചത് 2017 മെയ് മാസത്തിൽ . ഓപ്പണിംഗ് സെറിമണി യിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി . കേന്ദ്ര സർക്കാരിന് നിയമപരമായി മസാല ബോണ്ട് വഴി ധനസമാഹരണം നടത്താനാകും. സംസ്ഥാനങ്ങൾക്ക് അത് സാധിക്കില്ല. അതാണ് നിയമം. ധനമന്ത്രിക്ക് നിയമ പാണ്ഡിത്യം ഇല്ലാത്തതുകൊണ്ടാണോ ഈ വിമർശനം എന്നും മാത്യു ചോദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണം; ധനമന്ത്രി തോമസ് ഐസക്കിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
Next Article
advertisement
Provident Fund| പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
  • ഇപിഎഫ്ഒയുടെ പുതിയ തീരുമാനപ്രകാരം, പ്രൊവിഡന്റ് ഫണ്ട് തുക പൂർണമായും പിൻവലിക്കാൻ അംഗങ്ങൾക്ക് അനുമതി.

  • പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും ഇപിഎഫ്ഒ അനുമതി നൽകി.

  • തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് കാലാവധി 12 മാസമാക്കി കുറച്ചതായി ഇപിഎഫ്ഒ അറിയിച്ചു.

View All
advertisement