മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തട്ടിപ്പ്;പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ രാത്രി സമരം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2016ലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ മൂന്നൂറിലധികം നിക്ഷേപകർ തട്ടിപ്പിനിരയായത്. 36 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കണ്ടെത്തൽ
ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ തട്ടിപ്പിൽ പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ രാത്രി സമരം. ആറുമണിക്കൂറോളം നീണ്ട സമരം രാത്രി 11 മണിയോടെയാണ് അവസാനിപ്പിച്ചത്. നിക്ഷേപം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ബാങ്കിനുള്ളിൽ സ്ത്രീകളടക്കമുള്ള നിക്ഷേപകരാണ് സമരവുമായെത്തിയത്. ചർച്ച ഇന്ന് രാവില നടത്താമെന്ന ബാങ്ക് ഭരണസമിതിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
2016ലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ മൂന്നൂറിലധികം നിക്ഷേപകർ തട്ടിപ്പിനിരയായത്. 36 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ അതിൽ കൂടുതലുണ്ടെന്നാണ് ബാങ്ക് വിലയിരുത്തൽ. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിരവധി തവണ സമരം ചെയ്തിരുന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് രാത്രികാല സമരം നടത്തിയത്.
ബാങ്ക് അടയ്ക്കാൻ അനുവദിക്കാതെ ആയിരുന്നു പ്രതിഷേധം. ബാങ്ക് അധിക്യതരുടെ ആവശ്യപ്രകാരം മാവേലിക്കര സിഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിചർച്ച നടത്തിയിട്ടും നിക്ഷേപകർ പിന്മാറിയില്ല. രാത്രി 11 മണിയോടെ കൂടുതൽ പൊലീസ് എത്തി ബലം പ്രയോഗിച്ച് നിക്ഷേപകരെ ബാങ്കിനു പുറത്തിറക്കാൻ ശ്രമിച്ചു. നിക്ഷേപകർ പുറത്തിറങ്ങാൻ തായാറായില്ല.
advertisement
ബാങ്ക് പ്രസിഡന്റ് അടക്കമുള്ള ബാങ്ക്ഭരണ സമിതി അംഗങ്ങളുമായി പൊലീസിന്റെ സാന്നിധ്യത്തിൽ ഇന്ന് ചർച്ച നടത്താമെന്ന ദാരണയിലാണ് സമരം അവസാനിപ്പിച്ചത്. നിക്ഷേപം തിരികെ ലഭിക്കാനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ വീണ്ടും രാത്രികാല സമരം അടക്കുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2022 9:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തട്ടിപ്പ്;പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ രാത്രി സമരം