വ്യവസായി സാജന്‍ പാറയിലിന്‍റെ മരണം; ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കേണ്ടി വരും

Last Updated:

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത വളപട്ടണം പൊലീസ് ഭാര്യ ബീന ഉള്‍പ്പെടെയുളളവരുടെ മൊഴികള്‍ രേഖപ്പെടുത്തി.

#മനു ഭരത്
കണ്ണൂർ: വ്യവസായി സാജന്‍ പാറയിലിന്‍റെ മരണത്തില്‍ പൊലീസിന് ആത്മഹത്യാപ്രേരണയ്ക്ക് കേസ് എടുക്കേണ്ടി വരും. ആന്തൂര്‍ നഗരസഭ ഭരണസമിതിയുടെ നടപടികളില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് സാജന്‍റെ ബന്ധുക്കളും ജീവനക്കാരും മൊഴി നല്‍കി. സംഭവത്തില്‍ സി.പി.എം വിശദീകരണയോഗം നടത്തും.
പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത വളപട്ടണം പൊലീസ് ഭാര്യ ബീന ഉള്‍പ്പെടെയുളളവരുടെ മൊഴികള്‍ രേഖപ്പെടുത്തി. മൊഴിയില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണും ഭരണസമിതിക്കും എതിരെയുള്ള പരാതി ബന്ധുക്കളും ജിവനക്കാരും വ്യക്തമാക്കി.
advertisement
ഇതോടെ അസ്വാഭാവിക മരണം മാത്രമായി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസിന് ആത്മഹത്യാ പ്രേരണാകുറ്റം കൂടി ഉള്‍പ്പെടുത്തേണ്ടി വരും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തും. സമാനമായ സാഹചര്യം നേരിടേണ്ടി വന്ന സോഹിത എന്ന സംരംഭകയും സിപിഎമ്മിന് ഇന്ന് പരാതി നല്‍കും.
ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍റെ നടപടി മൂലം തനിക്കുണ്ടായ സാമ്പത്തികനഷ്ടം പരിഹരിച്ച് കിട്ടണമെന്ന ആവശ്യം സംരംഭക ഉന്നയിക്കും. അതേസമയം, സംഭവത്തില്‍ സിപിഎം വിശദീകരണ യോഗം ഇന്ന് ധര്‍മ്മശാലയില്‍ നടക്കും. പി.ജയരാജനും എം.വി ജയരാജനും യോഗത്തില്‍ പങ്കെടുക്കും.
advertisement
എം.വി ഗോവിന്ദന്‍ യോഗത്തിന് എത്തുന്നില്ല. പ്രദേശികമായി പാര്‍ട്ടിക്കകത്ത് തന്നെ പി കെ ശ്യാമളക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണത്തിന് സിപിഎം തയ്യാറാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യവസായി സാജന്‍ പാറയിലിന്‍റെ മരണം; ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കേണ്ടി വരും
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement