വീണ ചേച്ചിയെ വേട്ടയാടിയവരേ... ഈ സ്ത്രീയ്ക്കും നീതി വേണ്ടേ? പോസ്റ്റുമായി മേയർ ആര്യാ രാജേന്ദ്രൻ
- Published by:ASHLI
- news18-malayalam
Last Updated:
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും വീണ ആക്രമിക്കപ്പെട്ടുവെന്ന് ആര്യ രാജേന്ദ്രൻ
മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്‍ കുറിച്ചു. ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ത്രീകളിൽ ഒരാളാണ് വീണയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവർ ആക്രമിക്കപ്പെട്ടു. ഇവരെ വേട്ടയാടിയപ്പോൾ ഐക്യദാർഢ്യപ്പെടാൻ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാർഢ്യപ്പെട്ടാൽ,പിന്തുണച്ചാൽ,അനുകമ്പ കാണിച്ചാൽ,പരിഹസിക്കപ്പെടുമെന്ന ഭയത്താൽ പലരും പ്രതികരിച്ചുമില്ലെന്ന് ആര്യാ രാജേന്ദ്രൻ.
ആര്യാ രാജേന്ദ്രന്റെ പോസ്റ്റ്
വീണ ചേച്ചി...ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ത്രീകളിൽ ഒരാളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവർ ആക്രമിക്കപ്പെട്ടു. യാതൊരു നീതിബോധവുമില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും ഇവരെ വേട്ടയാടിയപ്പോൾ ഐക്യദാർഢ്യപ്പെടാൻ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാർഢ്യപ്പെട്ടാൽ,പിന്തുണച്ചാൽ,അനുകമ്പ കാണിച്ചാൽ,പരിഹസിക്കപ്പെടുമെന്ന ഭയത്താൽ പലരും പ്രതികരിച്ചുമില്ല.
വേട്ടയാടിയവരേ ഈ സ്ത്രീയ്ക്കും നീതി വേണ്ടേ?
അതേസമയം വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകൾ ടി വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് കെ ബാബുവാണ് ഹര്‍ജികൾ തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 29, 2025 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ ചേച്ചിയെ വേട്ടയാടിയവരേ... ഈ സ്ത്രീയ്ക്കും നീതി വേണ്ടേ? പോസ്റ്റുമായി മേയർ ആര്യാ രാജേന്ദ്രൻ