KSRTC ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ

Last Updated:

രാത്രി ഡ്രൈവര്‍ ഫോണില്‍ ക്ഷമ ചോദിച്ചുവെന്നും മേയർ പറഞ്ഞു.

തിരുവനന്തപുരം: നടുറോഡിൽ മേയര്‍ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ. കെഎസ്ആർടിസി ബസ് ഇടത് സൈഡിലൂടെ വന്ന് തങ്ങളുടെ കാർ തട്ടാൻ വന്നുവെന്നും തിരിഞ്ഞു നോക്കിയപ്പോൾ ഡ്രൈവർ അസംഭ്യമായ ആം​ഗ്യം കാണിച്ചുവെന്നും മേയർ പറഞ്ഞു. മോശം പെരുമാറ്റം ആണ് ചോദ്യം ചെയ്തത് അല്ലാതെ സൈഡ് തരാത്തതിനല്ലെന്നും ആര്യ പറഞ്ഞു.  മേയര്‍ എന്ന അധികാരം ഒന്നും ഉപയോഗിച്ചില്ലെന്നും ആര്യ പറഞ്ഞു. രാത്രി ഡ്രൈവര്‍ ഫോണില്‍ ക്ഷമ ചോദിച്ച് വിളിച്ചിരുന്നപ്പോള്‍ നിയമ നടപടി തുടരുമെന്ന് ഡ്രൈവറോട് പറഞ്ഞുവെന്നും മേയര്‍ ആര്യാ രാജേന്ദ്രൻ  പറഞ്ഞു.
അതേസമയം  മേയറും കുടുംബവും സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക് പോരിൽ വിശദീകരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദുവും രംഗത്ത് എത്തിയിരുന്നു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എൽ എ യുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചതെന്നും സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ടെന്നും യദു പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യദു കൂട്ടിച്ചേർത്തു.
advertisement
ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്ക് പോര് ഉണ്ടായത് . സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement