തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ പരിശോധന; തിരുവനന്തപുരത്ത് നിപ സംശയിച്ച വിദ്യാർത്ഥി നെഗറ്റീവ്
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്.
തിരുവനന്തപുരം: പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയായിരുന്നു ഇത്.
കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വ്യാഴം വെള്ളി ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 14, 2023 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ പരിശോധന; തിരുവനന്തപുരത്ത് നിപ സംശയിച്ച വിദ്യാർത്ഥി നെഗറ്റീവ്